Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
പറഞ്ഞാൽ ഞാൻ നിനക്ക് ഒരു പ്രേശ്നവും വരാതെ നോക്കി കോളാം."
ആദിത്യൻ അവളെ തറപ്പിച്ച് നോക്കിയപ്പോൾ സ്വപ്ന ഇപ്പോൾ കരയും എന്ന അവസ്ഥയിൽ എത്തി. അവന് അത് കണ്ടപ്പോൾ അവളോട് സഹതാപം തോന്നി പക്ഷെ ഇപ്പോൾ അവളോട് സഹതാപം കാണിച്ചത് കൊണ്ട് ഒരു ഗുണവും ഇല്ല എന്ന് ആദിത്യന് അറിയാമായിരുന്നു.
"നീ ഇപ്പോൾ എന്റെ അടുത്ത് സത്യം പറയണം മുഴുവൻ സത്യങ്ങളും തുറന്ന് പറയണം. നീ എല്ലാം എന്റെ അടുത്ത് തുറന്ന് പറഞ്ഞാൽ നിനക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല. ഇത് നിനക്ക് ഉള്ള അവസാനത്തെ അവസരം ആണ്. ഇപ്പോൾ തന്നെ നീ എല്ലാം തുറന്ന് പറഞ്ഞില്ലെങ്കിൽ എനിക്ക് നിന്നെ സഹായിക്കാൻ പറ്റില്ല." ആദിത്യൻ ഒരു മയവും ഇല്ലാതെ കടുപ്പിച്ച് പറഞ്ഞു.
ആദിത്യൻ അവന്റെ ചുണ്ടുകൾ നനച്ച് കൊണ്ട് ആലോചിച്ചു. താൻ ഇപ്പോൾ വലിയൊരു സാഹസം ആണ് ചെയുന്നത്. ഇതിന്റെ എല്ലാം പുറകിൽ എൽദോ ആണോ ഉള്ളത് എന്ന് എങ്ങനെ എങ്കിലും അറിഞ്ഞേ പറ്റൂ. എൽദോ കൂടുതൽ രഹസ്യങ്ങൾ ചോർത്താൻ വേണ്ടി സ്വപ്നയെ പറഞ്ഞ് വിട്ടത് ആണോ?. അവന്റെ പദ്ധതികൾ എന്തൊക്കെ ആണ്?.
"ഞാൻ . . . . " സ്വപ്ന അവസാനം ശബ്ദം വീണ്ടെടുത്ത് പറഞ്ഞ് തുടങ്ങി.
"വേഗം പറയ്." ആദിത്യൻ മുരണ്ട് കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു.
"എനിക്ക് . . . . എനിക്ക് അത് പറയാൻ പറ്റില്ല." സ്വപ്ന വാക്കുകൾ പുറത്തേക്ക് വരാതെ വിക്കി കൊണ്ട് പറഞ്ഞു.
"എന്ത് കൊണ്ട്?." ആദിത്യൻ ദേഷ്യത്തോടെ ചോദിച്ചു.
"ദയവ് ചെയ്ത് എന്നോട് കൂടുതൽ ഒന്നും ചോദിക്കരുത്."
💬 Comments
View all comments