Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
സ്വപ്നയുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അവൾ ഇപ്പോൾ പേടിച്ച് വിറച്ച് കൊണ്ട് ഇരിക്കുന്ന ഒരു അവസ്ഥയിൽ ആയിരുന്നു. ആദിത്യൻ അപ്പോൾ ആലോചിച്ചു ഇവൾ എൽദോയെ ആണോ പേടിക്കുന്നത് അതോ വേറെ എന്തെങ്കിലും കാര്യത്തെ ആണോ പേടിക്കുന്നത്.
"അയാളുടെ കൈയ്യിൽ നിനക്ക് എതിരെ ഉപയോഗിക്കാൻ പറ്റുന്ന എന്തോ ഉണ്ട് അല്ലെ?. അത് കൊണ്ട് ആണ് നീ അയാൾ പറയുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നത് അല്ലെ?." ആദിത്യൻ ഊഹിച്ച് കൊണ്ട് ചോദിച്ചു.
സ്വപ്ന കരയാൻ തുടങ്ങി അവൾ കൈയ് വച്ച് മുഖം പൊത്തി പൊട്ടി കരഞ്ഞ് കൊണ്ട് ഇരുന്നു.
"സ്വപ്ന!" ആദിത്യൻ വിരൽ ഞൊടിച്ച് കൊണ്ട് വിളിച്ചു. അവൾ മുഖം ഉയർത്തി അവനെ നോക്കി. "എന്താ കാര്യമെന്ന് എന്നോട് തുറന്ന് പറ. ചിലപ്പോൾ എനിക്ക് നിന്നെ സഹായിക്കാൻ പറ്റും."
"എനിക്ക് . . . . പറ്റില്ല . . . . അയാൾ . . . . " സ്വപ്ന വിക്കി വിക്കി കരഞ്ഞ് കൊണ്ട് പറഞ്ഞു.
"എൽദോ?." ആദിത്യൻ ചോദിച്ചു.
സ്വപ്ന ആദിത്യനെ നോക്കി അതെ എന്ന രീതിയിൽ തല ആട്ടി. അവൾ ഇപ്പോൾ കൂടുതൽ പൊട്ടി കരയാൻ തുടങ്ങി.
ആദിത്യന്റെ ഹൃദയം ശക്ത്തിയിൽ ഇടിക്കാൻ തുടങ്ങി അവന്റെ പേശികൾ വലിഞ്ഞ് മുറുകി. എൽദോ ഇവളെ ഭീക്ഷണിപ്പെടുത്തി തന്നെ പാട്ടിലാക്കാൻ ശ്രെമിച്ചിട്ട് ഉണ്ടെങ്കിൽ അതിന്റെ പുറകിൽ അയാൾ എന്തോ കാര്യം മനസ്സിൽ കണ്ടിട്ട് ഉണ്ട്. അയാൾ എന്തിനാണ് ഇവളെ അയച്ചത്?. അയാൾക്ക് അത് കൊണ്ട് എന്താണ് നേടാൻ കഴിയുന്നത്?. അത് ഒരു വീഡിയോ റെക്കോർഡിങ് ആയിരിക്കുമോ
💬 Comments
View all comments