Chapter Title : സ്വർഗ്ഗ ദ്വീപ് 2 [അതുല്യൻ]
കഴിഞ്ഞപ്പോളേക്കും അവർക്ക് ക്യുവിൽനിന്ന് ക്ലബ്ബിലേക്ക് കയറാൻ പറ്റി. അതൊരു വലിയ സ്ഥലം ആയിരുന്നു കുറേ ആൾകാർ ഡിജെ മ്യൂസിക്കിന് ഒത്ത് ഡാൻസ് ചെയ്യുകയും കുടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ജോളിയും അരവിന്ദും ബാറിന്റെ അടുത്തേക്ക് പോയി. ആദിത്യൻ ആ പെൺകുട്ടികളെ തിരയാൻ തുടങ്ങി. ആദിത്യൻ അവരെ കണ്ട് പിടിച്ച്പ്പോഴെക്കും ജോളിയും അരവിന്ദും അവന്റെ അടുത്തേക്ക് വന്നു. അവർ മൂന്ന് പേരും ആ പെൺകുട്ടികളുടെ അടുത്തേക്ക് പോയി.
"ഹായ്", ഷംനയെ കണ്ടതും ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഹായ്, ആദിത്യ", അവൾ തിരിച്ച് പറഞ്ഞു. "അവസാനം നിങ്ങൾ വന്നു അല്ലെ?, ഞങ്ങൾ വിചാരിച്ചു നിങ്ങൾ ഇനി വരില്ല എന്ന്".
ആദിത്യൻ ചിരിച്ചു, അവൻ ഇപ്പോൾ മനസ്സിൽ തീർച്ചപ്പെടുത്തി ഷാനു അല്ല ഷംന എന്ന് പക്ഷെ രണ്ടു പേർക്കും ഉള്ള സാദൃശ്യം അവനെ ഞെട്ടിച്ചു. അവൾ ചോദിച്ചതിന് മറുപടി കൊടുത്തില്ല എന്ന് മനസ്സിലായപ്പോൾ അവൻ പറഞ്ഞു. "ഞങ്ങൾ പുറത്തെ ക്യുവിൽ പെട്ട് പോയി, എന്തായാലും ഇപ്പോൾ എത്തിയില്ലെ".
"ഓഹ് അങ്ങനെയോ കുഴപ്പം ഇല്ല", ഷംന പറഞ്ഞു. "നമുക്ക് ഡാൻസ് കളിക്കാൻ പോയാലോ?".
"ശെരി".
ആദിത്യൻ അവളുടെ പുറകെ ഡാൻസ് ഫ്ലോറിലേക്ക് നടന്ന് കൊണ്ട് അവളെ നോക്കി ഒന്ന് വിലയിരുത്തി. അവൾ തുടക്ക് പകുതി വരെ ഉള്ള ഒരു കറുത്ത സ്കർട്ടും, ബൂട്ടും, കറുപ്പും വെള്ളയും നിറത്തോട് കുടിയ വയറിന്റെ പകുതി വരെ ഉള്ള ഒരു ടി-ഷർട്ടും ആണ് ധരിച്ചിരുന്നത്. അതിൽ അവളുടെ അംഗലാവണ്യം മുഴുവൻ എടുത്ത് കാണിക്കുന്നുണ്ടായിരുന്നു. ആദിത്യന് ഡാൻസ് ചെയ്യാൻ എപ്പോഴും ഇഷ്ടം ആയിരുന്നു.
അവർ ഡാൻസ് കളിച്ച് കൊണ്ട് ഇരുന്നപ്പോൾ
💬 Comments
View all comments