0%

Chapter Title : സ്വർഗ്ഗ ദ്വീപ് 2 [അതുല്യൻ]

Author : kkstories Read All Parts 608
പറയാൻ പാടില്ല. അവർ ചോദിച്ചാൽ നീ ഒരു ബിസിനസ്സ് ആവശ്യത്തിന് വേണ്ടി കമ്പനിയിൽ നിന്ന് പോയിരിക്കുക ആണെന്ന് പറയണം. ഇപ്പോൾ മുകളിൽ വന്നിരിക്കുന്ന മൂന്ന് കമ്പനി ഡിറക്ടർമാർ നിന്റെ കമ്പനിയിൽ ഉള്ള സ്ഥാനം മുകളിലേക്ക് കയറ്റുന്നതിന്റെ കാര്യങ്ങൾ നീക്കാൻ വേണ്ടി ആണ്. ഇതിനാൽ കമ്പനിയിലുള്ള ആളുകളുടെ ദൃഷ്ടിയിൽ നീ ഒരു ആഴ്ചത്തേക്ക് ഉള്ള ട്രൈനിംഗിന് വേണ്ടി പുറത്തേക്ക് പോവുക ആണ്". "അതിനാണോ കമ്പനി ഡിറക്ടർസ് വന്നിരിക്കുന്നത്?". വകീൽ തല ആട്ടി. "അവർക്ക് മുഴുവൻ കാര്യങ്ങൾ അറിയില്ല. നിനക്ക് ഒരു ആഴ്ചത്തേക്ക് മാറി നില്ക്കാൻ ഉള്ള കാരണം ഉണ്ടാക്കാൻ അവർ വന്നു". "ഓഹ് . . . അപ്പോൾ എന്റെ കൂട്ടുകാർ? എനിക്ക് ജോളിയോടും അരവിന്ദിനോടും പറയാൻ പറ്റില്ലേ?", ആദിത്യൻ ചോദിച്ചു.
"ഇല്ല പറ്റില്ല". "ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് പെങ്ങമ്മാരെ കാണാൻ പോവുകയാണെന്ന് പറഞ്ഞു", ആദിത്യൻ വകീലിനോട് ഒരു തെറ്റ് ചെയ്ത പോലെ ചോദിച്ചു. "അത് കുഴപ്പം ഇല്ല. അവർ നിന്റെ മാതാപിതാക്കൾ ആണ് എങ്കിലും നീ അവരെ വിളിച്ച് ഇതിനെ കുറിച്ച് കുറച്ച് ദിവസത്തേക്ക് ആരോടും സംസാരിക്കരുത് എന്ന് പറയണം". "ശെരി, ഞാൻ വിളിച്ച് പറയാം. വേറെ എന്തെങ്കിലും?". "തൽകാലത്തേക്ക് അത്രയേ ഉള്ള", ഫയലുകൾ പെട്ടിയിലേക്ക് വച്ച് കൊണ്ട് വകീൽ പറഞ്ഞു. "ഓഹ്, ഇതാണ് നീ വാങ്ങേണ്ട സാധങ്ങളുടെ ലിസ്റ്റും അതെല്ലാം എവിടെ കിട്ടും എന്നതിന്റെ വിവരങ്ങളും. ഇത് ദ്വീപിലുള്ള ഒരു ക്രീയേറ്റീവ് പ്രൊഫെഷനലിൽ നിന്നാണ്. അവൾ ഒരു തല വേദന ആണെകിലും നിന്നെ കാണാൻ ഭംഗിയുള്ളവൻ ആക്കുന്ന കാര്യത്തിൽ അവൾ മിടുക്കി ആണ്", വകീൽ മൂന്ന് പേപ്പറുകൾ ആദിത്യന് നേരെ നീക്കി വച്ചു. "വരൂ ആദിത്യ ഞാൻ നിന്റെ കൂടെ കാറിന്റെ അടുത്തേക്ക് വന്ന് ഡ്രൈവറിനെ പരിചയപ്പെടുത്തി തരാം. നമുക്ക് അതിന് ശേഷം ദ്വീപിൽ വച്ച് നാളെ രാത്രി

💬 Comments

View all comments