0%

Chapter Title : സ്വർഗ്ഗ ദ്വീപ് 2 [അതുല്യൻ]

Author : kkstories Read All Parts 609
കാണാം", അഡ്വക്കേറ്റ് പ്രഭാകരൻ എഴുനേറ്റ് ആദിത്യന്റെ കൂടെ വാതിലിന് നേരെ നടന്നു. അവർ രണ്ട് പേരും റിസെപ്ഷനിലേക്ക് നടന്നു. ആദിത്യൻ പോക്കറ്റിൽ ഒന്ന് തപ്പി വീടിന്റെ താക്കോൽ പോക്കറ്റിൽ തന്നെ ഉണ്ടോ എന്നറിയാൻ. അവന്റെ പേഴ്സിലുള്ള കാർഡുകളുടെയും പൈസയുടെയും കനം അവന് അറിയാൻ പറ്റുന്നുണ്ട്. അവർ ആ കെട്ടിടത്തിൽ നിന്ന് പുറത്ത് ഇറങ്ങി. മുൻപിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ലിമോസിനുകൾ കണ്ട് ആദിത്യന്റെ കണ്ണ് തള്ളി. "ഇത് ശെരിക്കും സത്യം ആണ് ?", ആദിത്യൻ പറഞ്ഞു. "എന്താണ്?", അഡ്വക്കേറ്റ് പ്രഭാകരൻ ചോദിച്ചു. "ഏയ് ഒന്നും ഇല്ല", അവൻ പറഞ്ഞു. "ശെരി എന്ന ആദിത്യ. കണ്ടതിൽ വളരെ സന്തോഷം. നിന്റെ ലോകം കിഴ്മേൽ മറിച്ചതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. എല്ലാം ശരിയാകുമ്പോൾ മുമ്പത്തേക്കാൾ നന്നായിരിക്കും എന്ന് ഞാൻ പ്രേതിഷിക്കുന്നു", ആദിത്യന്റെ കൈ പിടിച്ച് കുലുക്കി കൊണ്ട് വകീൽ പറഞ്ഞു. "എല്ലാ നന്മകളും നേരുന്നു, അഡ്വക്കേറ്റ് പ്രഭാകരൻ. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?", വകീൽ തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ ആദിത്യൻ ചോദിച്ചു. "എന്താ അത്?". "എന്റെ പെങ്ങമ്മാരെ കാണുമ്പോൾ എന്റെ ഒരു സന്ദേശം കൊടുക്കാൻ പറ്റുമോ?".
"അത് സന്ദേശത്തെ അനുസരിച്ച് ഇരിക്കും, ആദിത്യ". "അവരോട് പറയാമോ, എനിക്ക് പെങ്ങമ്മാർ ഉണ്ടായിരുന്നെന്ന് ഞാൻ മുൻപേ അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ച് പോവുകയാണ്. ഞാൻ അവരെ നാളെ ആദ്യമായി കാണാൻ കാത്തിരിക്കുക ആണ്". വകീൽ പുരികങ്ങൾ ഉയർത്തി കൊണ്ട് പറഞ്ഞു. "തീർച്ചയായും, എനിക്ക് ആ സന്ദേശം അവർക്ക് കൊടുക്കാൻ പറ്റും. നാളെ കാണാം. പാസ്പോർട്ട് എടുക്കാൻ മറക്കണ്ട, ആദിത്യ". (തുടരും .....) **-------------------------------**--------------------------------** ഈ കഥ തുടരണോ വേണ്ടയോ എന്ന് നിങ്ങളുടെ അഭിപ്രായങ്ങളിലൂടെ അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ തന്ന പ്രോത്സാഹനങ്ങൾക്ക് നന്ദി. സ്നേഹപൂർവ്വം അതുല്യൻ.

💬 Comments

View all comments