Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]
ഒരു ദിവസം ഇരുപത്തിനാല് മണിക്കൂർ മാത്രമേ ഉള്ളു. എല്ലാവർക്കും താങ്കളുടെ കുറച്ച് സമയം വേണം എന്ന് പറയും പക്ഷെ ഞാൻ അറിയാതെ ആർക്കും സമയം അനുവദിക്കരുത്", പ്രിയ മുന്നറിയിപ്പ് നൽകി കൊണ്ട് പറഞ്ഞു.
"ശെരി, അങ്ങനെ ആവട്ടെ. എനിക്ക് ഇതിന് മുൻപ് അസ്സിസ്റ്റന്റ്മാർ ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ട് എനിക്ക് ഇതിനെ കുറിച്ച് ഒന്നും അധികം ധാരണ ഇല്ല", ആദിത്യൻ തുറന്ന് പറഞ്ഞു.
"താങ്കൾ പതിയെ കാര്യങ്ങൾ മനസ്സിലാക്കി എടുക്കും എന്ന് എനിക്ക് തീർച്ച ഉണ്ട്", പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. "വേറെ എന്താ പറയാനുള്ളത്?. താങ്കൾക്ക് എന്ത് വേണമെങ്കിലും എന്നോട് ചോദിക്കാം. എനിക്ക് ബുദ്ധിമുട്ടാകുമോ അല്ലെങ്കിൽ പൊട്ടത്തരം ആണോ എന്ന് കരുതി എന്നോട് ഒന്നും ചോദിക്കാതെ ഇരിക്കരുത്. ഒരു കാര്യം തന്നെ രണ്ടോ മൂന്നോ പ്രാവശ്യം ചോദിക്കാൻ ഒരു മടിയും കാണിക്കണ്ട. താങ്കൾ ഓരോ ദിവസം കഴിയുമ്പോളും വളരെ കൂടുതൽ കാര്യങ്ങൾ അറിയുകയും അതിൽ ചിലത് മറന്ന് പോയി എന്നും വരാം. അതുകൊണ്ട് കാര്യങ്ങൾ താങ്കളെ വീണ്ടും വീണ്ടും ഓർമപ്പെടുത്താൻ വേണ്ടി ആണ് ഞാൻ ഇവിടെ ഉള്ളത്".
"ഉഗ്രൻ, എന്റെ സ്വന്തം വിക്കിപീഡിയ", ആദിത്യൻ പറഞ്ഞു.
"വിക്കിപീഡിയ?, അതെനിക്ക് ഇഷ്ടമായി. പിന്നെ എന്താ?. എന്നോട് സത്യസന്ധമായി ഇരിക്കുക. എന്തെങ്കിലും താങ്കൾക്ക് ഇഷ്ട്ടപ്പെടാതെ ഉണ്ടെങ്കിൽ എന്നോട് തുറന്ന് പറയുക ചിലപ്പോൾ ഞാൻ താങ്കളുടെ ഇഷ്ടത്തിന് കാര്യങ്ങൾ സമ്മതിക്കും അല്ലെങ്കിൽ നമ്മൾ അതിനെ കുറിച്ച് തർക്കിക്കും എന്നിട്ട് ഞാൻ പറയുന്നത് താങ്കൾ ശെരിയാണ് എന്ന് അംഗീകരിക്കും", അവൾ ചറുതായി ചിരിച്ച് കൊണ്ട് പറഞ്ഞു.
"വളരെ എളുപ്പം ഉള്ള കാര്യം ആണല്ലോ?", ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"അല്ലായിരിക്കാം, പോകെ പോകെ നമുക്ക് അത് ശെരിയാക്കി കൊണ്ട് വരാം. അവസാനമായി ഇപ്പോഴത്തേക്ക് ഒരു കാര്യം കൂടി.", അവൾ ഒന്ന് നിർത്തി കൊണ്ട് പറഞ്ഞു. "ദയവായി എന്നോട് കള്ളം
💬 Comments
View all comments