Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]
പറയരുത്. താങ്കൾ എന്നോട് കള്ളം പറഞ്ഞാൽ എനിക്ക് എന്റെ ജോലി ശെരിക്ക് ചെയ്യാൻ പറ്റില്ല. അത് ചിലപ്പോൾ താങ്കൾക്ക് തന്നെ ദോഷകരം ആയി ബാധിച്ചു എന്നും വരാം".
"ഞാൻ കള്ളം പറഞ്ഞാൽ നിങ്ങൾ എന്നെ ശിക്ഷിക്കുമോ?", ആദിത്യൻ ഒരു വിഡ്‌ഢിച്ചിരി ചിരിച്ച് കൊണ്ട് ചോദിച്ചു.
"ഇല്ല, പക്ഷെ താങ്കൾക്ക് അങ്ങനെ പോകാനാണ് താല്പര്യം എങ്കിൽ അതിന് പറ്റിയ വേറെ ആൾക്കാർ അവിടെ ഉണ്ട് ഞാൻ ശെരിയാവില്ല. ഞാൻ എന്താണ് പറഞ്ഞ് വന്നരുന്നത് എന്നാൽ താങ്കൾക്ക് എന്തെങ്കിലും പ്രേമബന്ധം ഉണ്ടങ്കിൽ എന്നോട് പറയണം. അത് തങ്ങളുടെ പേർസണൽ കാര്യം ആണ് എങ്കിൽ പോലും നാളെ അത് ഒരു പ്രെശ്നം ആയി മാറുക ആണെങ്കിൽ എനിക്ക് അത് ഒതുക്കി തീർക്കാൻ മുൻകൂട്ടി അറിയുന്നത് സഹായകം ആകും", പ്രിയ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു.
"ഓഹ് ശെരി, എനിക്ക് അങ്ങനെ ഒരു പ്രേമബന്ധവും ഇല്ല. അപ്പോൾ ആ തലവേദനയിൽ നിന്ന് നിങ്ങൾ രക്ഷപ്പെട്ടു".
"ലക്ഷകണക്കിന് കാര്യങ്ങൾ പ്രെശ്നം ആയി വരാവുന്നതിൽ ഞാൻ ഒരു ഉദാഹരണം പറഞ്ഞു എന്നെ ഉള്ളു", പ്രിയ തല ആട്ടികൊണ്ട് പറഞ്ഞു.
ആ സമയത്ത് വാതിലിൽ കൊട്ടിയശേഷം റിസപ്ഷനിസ്റ്റ് അകത്തേക്ക് വന്നിട്ട് പറഞ്ഞു. "നിങ്ങളുടെ ജെറ്റ് ബോർഡിങ്ങിന് വേണ്ടി കാത്തിരിക്കുന്നു, ശുഭ യാത്ര".
"നന്ദി, ജോൺ", എഴുനേറ്റ് വാതിലിന്റെ അടുത്തേക്ക് തിരിഞ്ഞ് കൊണ്ട് പ്രിയ പറഞ്ഞു.
ആദിത്യനും ജോണിനോട് നന്ദി പറഞ്ഞു.
"നമുക്ക് അങ്ങോട്ട് ഇറങ്ങാം?", ജെറ്റിന്റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് പ്രിയ പറഞ്ഞു.
ആദിത്യൻ ചിന്തിച്ചു രാജ്യത്തിന് പുറത്ത് പോകാൻ ഉദ്ദേശിക്കുക ആണെങ്കിൽ ആഡംബരമായ പ്രൈവറ്റ് ജെറ്റ് തന്നെ ആണ് നല്ലത്. വലിയ ലെതർ ചാരുകസേരകൾ, വലിയ ടീവി, ഡിവിഡി പ്ലയെർ, ഗെയിംസ്, ഡ്രിങ്ക്സ്, ഉഗ്രൻ ഭക്ഷണം, അടിപൊളി ഇന്റർനെറ്റ് കണക്ഷനും. ഷവറുള്ള ബാത്റൂമുകൾ, അടുക്കളയിൽ കോഫി ഉണ്ടാക്കുന്ന ഒരു
💬 Comments
View all comments