Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]
ഓർത്ത് അഭിമാനം തോന്നി, മനസ്സിന് ഇപ്പോൾ ഒരൽപം ആശ്വാസം കിട്ടുന്നുണ്ട്.
"മിസ്റ്റർ വർമ്മ"
കാറിന്റെ അടുത്ത് നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ട് ആദിത്യൻ തിരിഞ്ഞ് അവളെ നോക്കി കൊണ്ട് പറഞ്ഞു. "ഹായ്?".
"ഞാൻ എലിസബത്ത് താങ്കളുടെ ഇന്നത്തെ ഡ്രൈവർ", എലിസബത്ത് മുടി ബോബ് കട്ട് ചെയ്ത ഒരു മുപ്പതിന് അടുത്ത് പ്രായം വരുന്ന ഒരു സ്ത്രീ ആയിരുന്നു. സാധാരണ ലിമോസിൻ ഡ്രൈവർമാർ ധരിക്കുന്നത് പോലെ ഒരു കറുത്ത കോട്ടും, വെള്ള ഷർട്ടും, കറുത്ത ടൈയും, പിന്നെ ഒരു കറുത്ത കൂർത്ത തൊപ്പിയും ആയിരുന്നു അവളുടെ വേഷം.
"ഹായ് എലിസബത്ത്, എന്നെ ആദിത്യൻ എന്ന് വിളിച്ചാൽ മതി".
അവൾ തല ആട്ടി കൊണ്ട് പറഞ്ഞു. "ശെരി ആദിത്യൻ സാർ, നമ്മൾ എങ്ങോട്ടാണ് പോകുന്നത്?".
ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "ആദ്യം ഒരു സിഗരറ്റ് വാങ്ങിക്കണം പിന്നെ എനിക്ക് ലഭിച്ച ലിസ്റ്റിലുള്ള കുറച്ച് സാധനങ്ങൾ വാങ്ങിക്കാൻ ഉണ്ട്".
അവൾ തല ആട്ടി വണ്ടിയുടെ പിന്നിലുള്ള ഡോർ തുറന്നു. ആദിത്യൻ പുറകിലുള്ള ലെതർ സീറ്റിലേക്ക് കയറി ഇരുന്ന് ഡോർ അടച്ചു. എലിസബത്ത് ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നതിന് ശേഷം വണ്ടി മുൻപോട്ട് എടുത്തു.
ആദ്യത്തെ സിഗരറ്റ് ആദിത്യന് ഒരു കുറ്റബോധത്തോട് കൂടി ഉള്ള സുഖം ആയിരുന്നു നൽകിയത്. അത്കൊണ്ട് തന്നെ പകുതി വലിച്ച് നിർത്തി നിലത്തേക്ക് ഇട്ട് സിഗരറ്റ് ചവിട്ടി കെടുത്തി. അടുത്ത മൂന്ന് മണിക്കൂർ വളരെ വേഗം കടന്ന് പോയി.
എലിസബത്ത് അവനെ ഒരു കടയിൽ നിന്ന് മറ്റൊരു കടയിലേക്ക് കൊണ്ടു പോയി കൊണ്ടിരുന്നു. ആദിത്യൻ ഇതുവരെ ഉപയോഗിച്ച്
💬 Comments
View all comments