Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]
കുറച്ച് കഷ്ട്ടപ്പെട്ടെ പറ്റു".
"എന്ത്?", ആദിത്യൻ ഒന്ന് മുരണ്ടു. താൻ തടിയൻ ആണ് എന്നല്ലേ ഇവർ പറഞ്ഞതിന്റെ അർഥം. അവൻ അത്യാവശ്യം നല്ല ശരീരഘടന ഉള്ളവൻ ആണ്. ശരീര വ്യായാമത്തിന് വേണ്ടി ആഴ്ചയിൽ രണ്ട് ദിവസ്സം കൂട്ടുകാരുടെ കൂടെ വോളിബാൾ കളിക്കുകയും ചെയ്യും.
"ഞാൻ താങ്കളെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല, ആദിത്യ", പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. "ഇപ്പോൾ താങ്കൾ ഒരു ബീച്ചിൽ ഷർട്ടില്ലാതെ ഇരിക്കുക ആണെങ്കിൽ താങ്കളുടെ വയർ പുറത്തേക്ക് തള്ളി കുടവയർ പോലിരിക്കും, നേരെ നിൽകുമ്പോൾ കുടവയർ ഇല്ലെങ്കിൽ പോലും. പത്രക്കാർക്ക് അങ്ങനെ ഒരു ഫോട്ടോ കിട്ടിയാൽ അടുത്ത ദിവസത്തെ പത്രങ്ങളുടെ ഫ്രണ്ട് പേജിൽ ആ ഫോട്ടോ ആയിരിക്കും. അത് കൊണ്ട് താങ്കളുടെ ശരീരം വളരെ പെട്ടെന്ന് ഒന്ന് കൂടെ മെച്ചപ്പെടുത്തി എടുക്കേണ്ടത് ഉണ്ട്".
"ദ്വീപിൽ പത്രക്കാർ ഉണ്ടാകുമോ?", ആദിത്യൻ പെട്ടെന്ന് ചോദിച്ചു.
"ഇല്ല, പക്ഷെ താങ്കൾ തിരിച്ച് വരുമ്പോൾ പത്രക്കാർ ഉണ്ടാവും അത് ഉറപ്പാണ്. അതുകൊണ്ട് താങ്കളുടെ ഫോട്ടോകളിൽ താങ്കൾ നന്നായി ഇരിക്കേണ്ടത് അത്യാവശ്യം ആണ്. അതാണ് ഞാൻ താങ്കളുടെ മുഖഛായ മെച്ചപ്പെടുത്തണം എന്ന് പറഞ്ഞത്".
"അപ്പോൾ ജിമ്മിൽ പോയി ശരീരം മെച്ചപ്പെടുത്താൻ പരിശ്രമിക്കണം, അല്ലെ?".
"അതെ, അത് ഒരു തുടക്കം മാത്രം ആണ്", പ്രിയ പറഞ്ഞു. "ദ്വീപിൽ ജൂഡ് എന്ന് പേരുള്ള ഒരു ട്രെയ്നർ ഉണ്ട് അയാൾ വേഗത്തിൽ താങ്കളുടെ ശരീരം മെച്ചപ്പെടുത്താൻ ഉള്ള വ്യായാമങ്ങൾ പറഞ്ഞ് തരും".
"ശെരി", ആദിത്യൻ പറഞ്ഞു. അവന് ഒരു ആഴ്ച്ച കൊണ്ട് ശരീരം മെച്ചപ്പെടുത്താം എന്നതിൽ തീരെ വിശ്വാസം പോരാ എങ്കിലും ദ്വീപിൽ എത്തി ട്രെയ്നറോട് സംസാരിച്ചിട്ട് അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കാം എന്ന് അവൻ വിജാരിച്ചു. "വേറെ എന്തെല്ലാം അവിടെ പ്രതീക്ഷിക്കാം?".
"താങ്കൾ കുറെ വീഡിയോ കോൺഫറെൻസിങ് നടത്തേണ്ടി വരും, കുറെ രേഖകൾ വായിക്കേണ്ടതായും അതിനോട് അനുബന്ധിച്ച്
💬 Comments
View all comments