Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]
ഡ്രിങ്ക് മേശയുടെ മുകളിൽ വച്ച് ചിരിച്ച് കൊണ്ട് പറഞ്ഞു. "താങ്കൾ അവിടെ എത്തിക്കഴിഞ്ഞാൽ എൽദോ താങ്കളെ മാസ്റ്റർ വർമ്മ എന്നോ മാസ്റ്റർ ആദിത്യ എന്നോ വിളിക്കും. ദ്വീപിൽ ഉള്ള സ്റ്റാഫുകൾ അത് അനുകരിക്കാൻ വേണ്ടി ആണ് അയാൾ അങ്ങനെ ചെയുന്നത്. താങ്കളെ സ്റ്റാഫുകൾ എല്ലാം തുടക്കം മുതലേ വിലയിരുത്തൻ തുടങ്ങും. താങ്കളുടെ അച്ഛന്റെ പേര് നിലനിർത്താൻ വേണ്ടി താങ്കൾ നല്ലോണം പരിശ്രമിക്കേണ്ടി വരും".
"എന്ത് ചെയ്ത്?", ആദിത്യൻ ചോദിച്ചു.
"ബിസിനസ്സുകളെ കുറിച്ചുള്ള കാര്യങ്ങൾ പഠിച്ചും, താങ്കളുടെ പ്രീതിച്ഛായ മെച്ചപ്പെടുത്തിയും, പിന്നെ . . ."
ആദിത്യൻ ഒന്ന് മുരണ്ട്‍ കൊണ്ട് ഇടയിൽ കയറി പറഞ്ഞു. "നിങ്ങൾ എന്താണ് പറഞ്ഞ് വരുന്നത്? എന്റെ പ്രീതിച്ഛായ മെച്ചപ്പെടുത്തൽ?".
"ഫോർബ്‌സ് മാഗസിനിൽ ഒരു ലേഖനം ഉണ്ടായിരുന്നു ഇപ്പോൾ ലോകത്തിൽ ആയിരത്തി എണ്ണൂറ് കോടിശ്വരന്മാർ ഉണ്ട്. മനു വർമ്മ മരിച്ചപ്പോൾ അതിന്റെ എണ്ണം ഒന്ന് കുറഞ്ഞു പക്ഷെ ഇപ്പോൾ അത് മൂന്നെണ്ണം കൂടി. താങ്കൾ ഇപ്പോൾ എല്ലാവരാലും തിരിച്ചറിയപ്പെടുന്ന ഒരു വ്യക്തി ആയി മാറി ഇരിക്കുക ആണ്. താങ്കൾ പോകുന്ന ഇടത്തെല്ലാം പത്രക്കാരും ചാനലുകാരും താങ്കളുടെ ഫോട്ടോയും വിഡിയോയും പിടിക്കാൻ പുറകെ തന്നെ ഉണ്ടാവും", പ്രിയ തോൾ ഉയർത്തി കൊണ്ട് പറഞ്ഞു. "ഉറപ്പായും കുറച്ച് കാലത്തേക്ക് എങ്കിലും ഉണ്ടാവും".
"വക്കീൽ പ്രഭാകരൻ അതിനെ കുറിച്ച് പറഞ്ഞിരുന്നു", ആദിത്യൻ വിമ്മിഷ്ടത്തോടെ പറഞ്ഞു.
"അത് കൊണ്ട് ഞങ്ങൾക്ക് താങ്കളുടെ മുഖഛായ കത്ത് സൂക്ഷിച്ചെ പറ്റു, മനു വർമ്മയുടെ മകൻ എങ്ങനെ ഇരിക്കണം എന്ന് ആളുകൾ ഒരു മുൻ ധാരണ ഉണ്ടാവും താങ്കൾ അങ്ങനെ മാറിയേ പറ്റു. താങ്കൾക്ക് ആത്മവിശ്വസം ഉണ്ടാവണം, രസികൻ ആയിരിക്കണം, സമർത്ഥൻ ആയിരിക്കണം. ചൈത്രയെ പോലുള്ള സ്റ്റൈലിസ്റ്റുകൾ താങ്കൾ എന്ത് ധരിക്കണം എന്നുള്ളത് ശ്രേദ്ധിച്ച്കൊളളും, താങ്കളുടെ മുടിയുടെ സ്റ്റൈൽ, അങ്ങനെ ഒക്കെ. പക്ഷെ താങ്കളുടെ ശരീരഘടന ശെരിയാക്കാൻ താങ്കൾ
💬 Comments
View all comments