0%

Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Author : Kambikathakal Read All Parts 600
നമ്മളെ ബോട്ട് വരെ എത്തിക്കും". "ബോട്ട്?". "അതെ, അതാണ് നമ്മളെ ദ്വീപിലേക്ക് എത്തിക്കുന്നത്", അവൾ പറഞ്ഞു. "അത് ഒരു ഉഗ്രൻ ബോട്ട് ആണ്". ആദിത്യൻ ക്യാപ്റ്റൻ റിച്ചാർഡിന് കൈ കൊടുത്ത് കൊണ്ട് നന്ദി പറഞ്ഞു. അവൻ പ്രിയയെ അനുഗമിച്ച് വണ്ടിയുടെ അടുത്തേക്ക് നടന്നു. രണ്ട് സ്റ്റാഫുകൾ അവരുടെ പെട്ടികൾ ജെറ്റിൽനിന്ന് വണ്ടിയിലേക്ക് കയറ്റി കൊടുത്തു. എയർപോർട്ട് ഓഫിസർ അവരുടെ പാസ്സ്പോർട്ടുകൾ പരിശോധിച്ച ശേഷം തിരികെ നൽകി. നിമിഷങ്ങൾക്ക് അകം അവർ അവിടെ നിന്ന് യാത്ര ആയി. റോഡുകൾ ഏറെക്കുറെ വിജനം ആയിരുന്നു. വെളുപ്പാൻ കാലം ആയത് കൊണ്ട് അങ്ങനെ ആരും റോഡിൽ ഉണ്ടായിരുന്നില്ല. അഞ്ചു മിനിറ്റുകൾക്ക് ശേഷം അവർ ഒരു തുറമുഖത്തേക്ക് തിരിഞ്ഞു. ആ തുറമുഖത്ത് നിന്ന് ഉള്ള കാഴ്ചകൾ ആദിത്യനിൽ സന്ദോഷം ഉളവാക്കി. അവിടെ നിന്ന് നോക്കുമ്പോൾ ഉള്ള നീല വെള്ളത്തിന്റെ മനോഹാരിതയും ചെറിയ മീൻ പിടിക്കാൻ പോകുന്ന ബോട്ടുകളും അവന് വളരെ ഏറെ ഇഷ്ടമായി. വണ്ടി ഒരു സ്ഥലത്ത് ഒതുക്കി സെക്യൂരിറ്റികൾ പുറത്ത് ഇറങ്ങി അവർക്ക് വേണ്ടി ഡോർ തുറന്ന് കൊടുത്തു. അവന് ഇതെല്ലാം വിചിത്രമായി തോന്നി. ഇന്ന് വരെ അവനെ ഇത്പോലെ സംരക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല. "അഹ്, അതാണ് ക്യാപ്റ്റൻ വാൾട്ടർ", പ്രിയ പറഞ്ഞു. ആദിത്യൻ പ്രിയ നോക്കുന്ന ഭാഗത്തേക്ക് നോക്കി. അവിടെ ഗൗരവ ഭാവത്തിൽ ഒരു ആൾ നീല ജീൻസും വെള്ള മുകളിൽ കുറച്ച് ബട്ടൺ ഇടാത്ത ഷർട്ടും ഇട്ട് അവരുടെ നേരെ വരുന്നുണ്ടായിരുന്നു. "പ്രിയ", ഒരു മുഴങ്ങുന്ന ശബ്ദത്തിൽ അയാൾ വിളിച്ചു. "ഗുഡ് മോർണിംഗ് ക്യാപ്റ്റൻ, ബോട്ട് റെഡി അല്ലെ?". "നിങ്ങൾ കയറി കഴിഞ്ഞാൽ അപ്പോൾ തന്നെ പോകാം", അയാൾ പറഞ്ഞു. അയാൾ ആദിത്യനെ നോക്കി വിലയിരുത്തി. "ഇത് അദ്ദേഹം ആണോ?, മുഖഛായ ഒക്കെ ഉണ്ട്".
"ആദിത്യ വർമ്മ", ഒരു കൈ അയാൾക്ക് നേരെ നീട്ടി

💬 Comments

View all comments