Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]
കുഞ്ഞിന്റെയും ചെലവിനായി വർഷാ വർഷം ലക്ഷങ്ങൾ ചിലവാക്കേണ്ടി വരും. താങ്കൾക്ക് ഇപ്പോൾ കാര്യങ്ങൾ മനസ്സിലായോ?".
"മനസ്സിലാവുന്നുണ്ട്", ആദിത്യൻ പറഞ്ഞു. "എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല പെൺകുട്ടികൾ എന്റെ പുറകെ വരും എന്ന്. ഇതൊക്കെ കുറച്ച് കടന്ന് ചിന്തിക്കുന്നത് ആയി തോന്നുകയാണ് വിചിത്രമായ ദിവസങ്ങളിൽ പോലും ഇങ്ങനെ സംഭവിക്കാൻ സാധ്യത ഇല്ല".
"ഇത് വരാനിരിക്കുന്ന പല പ്രീതിസന്ധികളിൽ ഒന്ന് മാത്രമാണ്. തട്ടിക്കൊണ്ട് പോവുന്നവർ, പറ്റിച്ച് പണം തട്ടി എടുക്കുന്നവർ, പത്രക്കാർ, താങ്കൾ കുടിക്കുന്ന ഡ്രിങ്കിൽ മയക്ക് മരുന്ന് ചേർക്കുന്നവർ, താങ്കളുടെ ജീവിതം താങ്കൾ വിജാരിക്കുന്നതിനെകാളും വളരെ കരുതലോടെ ഇനി മുന്നോട്ട് ശ്രേധിക്കേണ്ടത് ആണ്".
"അപ്പോൾ പ്രിയ പറയുന്നത് ശെരി ആണെങ്കിൽ എനിക്ക് വേണ്ടത് എന്തും ചെയ്യാനുള്ള പണം എന്റെ കൈയിൽ ഉണ്ട് പക്ഷെ എനിക്ക് വേണ്ടത് എന്തും ചെയ്യാൻ പറ്റില്ല ശെരി അല്ല?", ആദിത്യൻ ചോദിച്ചു.
"അതെ കുറെയൊക്കെ, ശരിയാണ്", പ്രിയ പറഞ്ഞു.
"ഇന്നലെ വരെ എനിക്ക് വേണ്ടത് എന്തും ചെയ്യാമായിരുന്നു പക്ഷെ എന്റെ കൈയ്യിൽ അതിനുള്ള പണം ഇല്ലായിരുന്നു", ആദിത്യൻ പറഞ്ഞു.
"അതെ".
"അപ്പോൾ പണം ഉണ്ടായിട്ട് എന്ത് കാര്യം?", ആദിത്യൻ ചോദിച്ചു.
"വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത കാര്യങ്ങൾ ആണ് വേണ്ടത് വ്യത്യസ്ത പ്രചോദനങ്ങളും", പ്രിയ വിവരിച്ച് കൊണ്ട് പറഞ്ഞു. "താങ്കൾക്ക് ജീവിതത്തിൽ ഒരു ലക്ഷ്യ ബോധം വന്നാൽ താങ്കൾക്ക് അതിന് വേണ്ടി പ്രയത്നിക്കാം. ഇപ്പോൾ ഓരോ ദിവസവം പ്രേശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ട് കൊണ്ട് പോവുക എന്നത് മാത്രം ശ്രേദ്ധിച്ചാൽ മതി".
ആദിത്യൻ കുറച്ച് സമയം ഇരുന്ന് ചിന്തിച്ചതിന് ശേഷം ചോദിച്ചു.
"അപ്പോൾ എനി മുന്നോട്ട് എങ്ങനെ ആണ്?".
"സെക്യൂരിറ്റി വശങ്ങൾ?, താങ്കൾക്ക് ഒരു ബോഡിഗാർഡ് ഉണ്ടാവും, ചില
സമയങ്ങളിൽ കുറെ. താങ്കൾ എവിടെയാണ് എന്താണ് ചെയ്യുന്നത് എന്ന് അനുസരിച്ച് ഇരിക്കും ഇത്. എന്തായാലും ഒരാൾ താങ്കളുടെ കൂടെ തന്നെ ഉണ്ടാവും
💬 Comments
View all comments