0%

Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Author : Kambikathakal Read All Parts 1K
ഇരിക്കുന്നത് എന്നും എന്താണ് സംഭവിക്കാൻ പോകുന്നത് എന്നും അവന് ഓർമ വന്നു. അവൻ കിടന്ന ഉടനെ തന്നെ വിളിച്ച് എഴുനേൽപ്പിച്ചതായി അവന് തോന്നി. "സമയം എന്തായി?". "ഒരു മാണി ആയി. താങ്കൾ ആറുമണിക്കൂറിന് അടുത്ത് കിടന്ന് ഉറങ്ങി". "ദൈവമേ", ആദിത്യൻ പറഞ്ഞു. "അവർ എത്ര മണിക്കാണ് വരുന്നത്". "താങ്കൾക്ക് ഒരു രണ്ട് മണിക്കൂർ കൂടി സമയം ഉണ്ട്", പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. ആദിത്യൻ കട്ടിലിന്റെ നടുക്കാണ് കിടന്നിരുന്നത്, പ്രിയ കട്ടിലിന്റെ അരികിൽ ഇരിക്കുക ആയിരുന്നു. "താങ്കൾ ഇപ്പോഴേ എഴുന്നേറ്റാലെ പെങ്ങമ്മാർ വരുന്നതിന് മുൻപ് ഭക്ഷണം കഴിച്ച് രണ്ട് മൂന്ന് ആൾക്കാരെ കണ്ട് തീർക്കാൻ പറ്റൂ. വേഗം പോയി കുളിച്ചിട്ട് വരൂ, ആദിത്യ".
ആദിത്യൻ കണ്ണ് തിരുമ്മി ഒരു കോട്ടുവാ ഇട്ടു കൊണ്ട് പറഞ്ഞു. "ശെരി". "ഞാൻ ഷവർ തുറന്ന് വച്ചിട്ടുണ്ട്. താങ്കൾ നേരെ ഷവറിലേക്ക് കയറിയാൽ മതി. ടവൽ കുളിമുറിയുടെ അകത്ത് തന്നെ ഉണ്ട്", പ്രിയ കട്ടിലിൽ നിന്ന് എഴുനേറ്റ് തിരിഞ്ഞ് നിന്നു കൊണ്ട് പറഞ്ഞു. "വേഗം പോയി കുളിക്ക്". ആദിത്യൻ ബാത്റൂമിന്റെ നേരെ തിരിഞ്ഞ് നോക്കി. ഓവൽ ഷേപ്പിലുള്ള വെളുത്ത നിറത്തിൽ ഉള്ള ബാത്റൂമിന്റെ തറയിൽ നിന്ന് ഒരു മങ്ങിയ പ്രകാശം മുകളിലേക്ക് അടിക്കുന്നുണ്ടായിരുന്നു. "പ്രിയ, ബാത്റൂമിലെ ലൈറ്റ് തറയിൽ നിന്നാണോ അടിക്കുന്നത് അതോ എന്റെ ഉറക്കപ്പിച്ച് കാരണം എനിക്ക് തോന്നുന്നത് ആണോ?". "അടിപൊളി അല്ലെ?", പ്രിയ മറുപടി പറഞ്ഞു. "വെള്ള നിറത്തിലുള്ള ചുമരുകൾ നിലത്ത് നിന്ന് വരുന്ന വെളിച്ചത്തെ എല്ലായിടത്തും ഒരുപോലെ പരത്തും അതുകൊണ്ട് തന്നെ മുഖത്ത് നിഴൽ അടിക്കില്ല". "കൊള്ളാം ഉഗ്രൻ

💬 Comments

View all comments