Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]
പ്രിയ അയാളെ അകിരോ എന്ന് പരിചയപ്പെടുത്തി. അയാളുടെ കൂടെ ജോലി ചെയ്തിരുന്നത് ഒരു പൊക്കം കുറഞ്ഞ ബെറ്റി എന്ന പെൺകുട്ടിയും ഒരു പൊക്കമുള്ള മൊട്ട തലയൻ അലെക്സും ആയിരുന്നു.
അവർ മൂന്ന് പേരും ആദിത്യന്റെ തലയിൽ ജോലി ചെയ്യാൻ തുടങ്ങി. അകിരോ അവന്റെ തലയുടെ പുറകിൽ നിന്ന് കൊണ്ട് മുടി വെട്ടുമ്പോൾ ബാക്കി രണ്ട് പേർക്കും എന്താണ് ചെയ്യണ്ടതെന്ന് പറഞ്ഞ് കൊടുക്കുക ആയിരുന്നു. ആദിത്യൻ ഇത് വരെ കേൾക്കാത്ത സാധനങ്ങളെ കുറിച്ച് അകിരോ ചോദിച്ച് കൊണ്ട് ഇരുന്നു. അവർ മൂന്ന് പേരും വളരെ വേഗത്തിൽ ജോലി ചെയ്ത് കൊണ്ട് ഇരുന്നു.
അവർ ആദിത്യന്റെ മുടി വെട്ടി കഴിഞ്ഞപ്പോൾ പ്രിയ അവന്റെ മുൻപിലേക്ക് വന്നു.
"ഇന്നത്തെ ബാക്കിയുള്ള സമയ ക്രമങ്ങൾ വായിക്കണോ, ആദിത്യ?", പ്രിയ ചോദിച്ചു.
"പറയു".
"ഇത് കഴിഞ്ഞ് നമ്മൾ സ്യൂട്ടിലേക്ക് പോകും. താങ്കൾ വസ്ത്രം മാറിയതിന് ശേഷം നമ്മൾ ബോട്ട് ജെട്ടിയിലേക്ക് ആദിയയെയും ആദിരയെയും കാണാൻ പോകും". പ്രിയ പറഞ്ഞു.
ആദിത്യൻ പേടിയോടെ തുപ്പൽ ഇറക്കി. അവരെ കാണാൻ പോകുന്നു എന്ന് കേട്ടപ്പോളെക്കും അവന്റെ വയർ ഉരുണ്ട് മറിയാൻ തുടങ്ങി.
പ്രിയ മുൻപോട്ട് ആഞ്ഞ് ആദിത്യന്റെ കണ്ണുകളിലേക്ക് നോക്കി. "എല്ലാം ശെരിയാവും, അവർ ബോട്ടിൽ നിന്ന് ഇറങ്ങിയതിന് ശേഷം നിങ്ങൾ മൂന്ന് പേരും അഡ്വക്കേറ്റ് പ്രഭാകരന്റെ അടുത്ത് വിൽപത്രം വായിച്ച് കേൾക്കാൻ പോകും. ആദ്ദേഹം അത് മുഴുവൻ വായിച്ച് തീരുമ്പോളേക്കും നല്ലൊരു സമയം ആകും".
"ശെരി, വിൽപത്രം വായിച്ച് കേൾക്കുന്നത് ഒട്ടും താല്പര്യം ഇല്ലാത്ത കാര്യമാണ് എന്നാലും ശെരി", ആദിത്യൻ പറഞ്ഞു.
"അതിന് ശേഷം രാത്രി
💬 Comments
View all comments