Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]
പോകാതിരുന്നതിൽ സ്വയം വിഷമിച്ച് ഇരുന്നു.
അവൾ തന്നെ കാണുമ്പോൾ ഇപ്പോൾ എന്തായിരിക്കും വിജാരിക്കുക?. അഡ്വക്കേറ്റ് പ്രഭാകരൻ കാണിക്കുന്ന ഫോട്ടോയിൽ നിന്ന് അവൾക്ക് തന്നെ മനസ്സിലാകും എന്ന കാര്യം അവന് ഉറപ്പാണ്. അവൻ പറഞ്ഞ സന്ദേശം അവൾക്ക് മനസ്സിലായി കാണണേ എന്ന് അവൻ പ്രാർത്ഥിച്ചു. അവർ രണ്ട് പേർക്കും, ആദിരക്കും അവനെ മനസ്സിലായിട്ട് ഉണ്ടെങ്കിൽ.
"ആദിത്യ", ബോട്ട് ജെട്ടിയിൽ എത്തുന്നതിന് തൊട്ട് മുൻപ് പ്രിയ വിളിച്ചു. അവൻ നടപ്പ് നിറത്തിൽ, അവൾ അവനെ ഒരു സൈഡിലേക്ക് മാറ്റി നിർത്തി. "ഒരു ദീർഘ നിശ്വാസം എടുത്ത് മനസ്സ് ശാന്തമാക്കു. അവരും താങ്കളുടെ അത്രയും തന്നെ പേടിച്ച് ഇരിക്കുക ആയിരിക്കും. താങ്കൾ ഇപ്പോൾ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ നേരിടണം. താങ്കൾ ഒരു നല്ല മനുഷ്യൻ ആണെന്ന് അവർക്ക് മനസ്സിലാക്കി കൊടുക്ക്".
പ്രിയക്ക് തന്റെ മനസ്സിൽ ഓടുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ടെന്ന് ആദിത്യൻ തിരിച്ചറിഞ്ഞു. "അവർക്ക് എന്നോട് വെറുപ്പ് തോന്നുകയാണെങ്കിൽ എന്ത് ചെയ്യും?".
"താങ്കൾക്ക് ഇപ്പോൾ ചെയ്യാൻ പറ്റുന്ന ഒരേ ഒരു കാര്യം താങ്കൾ നല്ല ഒരു മനുഷ്യൻ ആണെന്ന് അവരെ കാണിക്കുക എന്നുള്ളത് ആണ്, ആദിത്യ. അത് മാത്രമാണ് താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പിന്നീട് അവരെ ഒറ്റക്ക് സംസാരിക്കാൻ കിട്ടുമ്പോൾ എനിക്ക് ഉറപ്പുണ്ട് അവരും താങ്കളെ പോലെ പേടിച്ച് ഇരിക്കുക ആണെന്ന് താങ്കൾക്ക് മനസ്സിലാകും. മാത്രമല്ല താങ്കൾ ഇത് ഒറ്റക്ക് നേരിടുമ്പോൾ അവർ ഒരുമിച്ചാണ് അഡ്വക്കേറ്റ് പ്രഭാകരന്റെ കൂടെ അവരുടെ അസ്സിസ്റ്റന്റുകളുമായി വരുന്നത്".
"എന്റെ ജീവിതം നായ നക്കി", ആദിത്യൻ കുറ്റിത്താടി ചൊറിഞ്ഞ് കൊണ്ട് പറഞ്ഞു.
"എല്ലാം ശെരിയാവും", പ്രിയ ഉറപ്പിച്ച് പറഞ്ഞു.
💬 Comments
View all comments