Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]
നല്ലത് എന്ന് തോനുന്നു. കുടിക്കാൻ സുഗമുള്ളതും ഉണർവേകുന്നതും ആയ ഒരു ജ്യൂസ് ആണ് അത്, ആദിത്യ".
"കേട്ടിട്ട് നല്ലതാണെന്ന് തോനുന്നു", ആദിത്യൻ ഒരു സിഗററ്റ് എടുത്ത് കത്തിച്ച് കൊണ്ട് പറഞ്ഞു.
"പൂളിന്റെ എതിർ വശത്ത് ഉള്ള കെട്ടിടത്തിൽ ഒരു ബിസിനസ്സ് സ്യൂട്ടും അതിന്റെ മുകളിൽ രണ്ട് ഗസ്റ്റ് സ്യൂട്ട് റൂമുകളും ആണ് ഉള്ളത്. ബിസിനസ്സ് സ്യൂട്ട് ആ അറ്റത്ത് നിന്ന് തുടങ്ങി ഇവിടെ പ്രധാന മുറിയിൽ വന്ന് കൂടിച്ചേരുന്നു". എൽദോ പറഞ്ഞു.
"ബിസിനസ്സ് സ്യൂട്ട് കുറെ വലുപ്പം ഉണ്ടല്ലോ", ആദിത്യൻ പറഞ്ഞു.
"മനു വർമ്മ കൂടുതൽ ബിസിനസ്സും ഇവിടെ നിന്നാണ് നടത്തിയിരുന്നത്", എൽദോ പറഞ്ഞു. "രണ്ട് ഗോപുരത്തിന്റെയും നടുക്കുള്ള നിലയിൽ താങ്കളുടെ സ്യൂട്ട് റൂമുകളുടെ അതെ വലുപ്പത്തിൽ ഉള്ള സ്യൂട്ട് റൂമുകൾ ആണ്. താങ്കളുടെ പെങ്ങമ്മാർക്ക് വേണ്ടി ഉള്ളതാണ് അത്. ആദിര വലത് വശത്തെ മുറിയിലും ആദിയ ഇടത് വശത്തെ മുറിയിലും ആയിരിക്കും ഉണ്ടാവുക".
"അപ്പോൾ അവർ എന്റെ രണ്ട് വശത്ത് ഉള്ള മുറികളിൽ ഉണ്ടാവും, അല്ലെ?", ആദിത്യൻ ചോദിച്ചു.
"അതെ, മാസ്റ്റർ ആദിത്യ".
"ശെരി", ആദിത്യൻ തല ആട്ടി. എന്താണ് ഇനി ചോദിക്കേണ്ടത് എന്ന് അറിയാതെ അവൻ കുറച്ച് നേരം മിണ്ടാതെ നിന്നു. പെട്ടെന്നുള്ള ഈ ജീവിത രീതിയിൽ ഉള്ള മാറ്റങ്ങൾ അവനെ വല്ലാതെ അലട്ടുക ആയിരുന്നു.
"ഇടത് വശത്തെ ഗോപുരത്തിന്റെ താഴത്തെ നിലയിൽ ഒരു ചെറിയ സിനിമാ തീയേറ്ററും രണ്ട് മീറ്റിംഗ് റൂമുകളും ഒരു സ്റ്റാഫുകൾക്ക് വേണ്ടിയുള്ള മുറിയും ആണ് ഉള്ളത്. ഗോപുരങ്ങളുടെ മുകളിലത്തെ നിലയിൽ ഉള്ള മുറികൾ ദ്വീപിന്റെ കമ്മ്യൂണിക്കേഷൻ സാമഗ്രികളും IT
💬 Comments
View all comments