Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
കഴിക്കുന്നത് കണ്ട് അവന് ആകെ പുറം തള്ളപ്പെട്ടവനെ പോലെ സങ്കടമായി.
അവർ എട്ട് പേർ ബാറിനടുത്തുള്ള ഒരു മേശക്ക് ചുറ്റും ഇരുന്നു. ആദിത്യനും രണ്ട് പെങ്ങമ്മാരും പ്രിയയും സോഫിയയും ജേക്കബും എൽദോയും അഡ്വക്കേറ്റ് പ്രഭാകരനും ആണ് ആ മേശക്ക് ചുറ്റും ഉണ്ടായിരുന്നത്. തീരെ പരിചയമില്ലാത്ത കുറേപേർ കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നത് പോലെ തുടങ്ങിയ കഴിപ്പ് പെട്ടെന്ന് രസകരമായി മാറുക ആയിരുന്നു. ഓരോരുത്തരായി അവരവർക്ക് പറ്റിയ അബദ്ധങ്ങളും രസകരമായ അനുഭവങ്ങളും എല്ലാവരോടും പങ്ക് വച്ചു. അതിലൂടെ അവർ തങ്ങളെ ആദിത്യനും ആദിയക്കും ആദിരക്കും പരിചയപ്പെടുത്തി.
ആദിത്യൻ അവൻ ഒരിക്കൽ കോളേജിൽ വച്ച് ക്ലാസിന്റെ ഇടക്ക് തലേ ദിവസത്തെ കേട്ട് കാരണം കിടന്നുറങ്ങി പോയതിനെ കുറിച്ച് പറഞ്ഞു. എഴുനേറ്റ് പുറത്തിറങ്ങി കോളേജിലെ എല്ലാവരോടും സംസാരിച്ച് നടന്ന് മൂന്ന് മണിക്കൂറുകൾക്ക് ശേഷം ആണ് മുഖത്ത് വരച്ച് വച്ചിരിക്കുന്നത് മനസ്സിലായത്. ആദിയ ഒരു ഫോട്ടോ ഷൂട്ടിന് പോയതും അവിടെ വച്ച് ക്ലയന്റ്ന്റെ മുൻപിൽ വച്ച് ബോധംകെട്ട് വീണതും എന്നിട്ടും അവൾക്ക് ആ ഫോട്ടോ ഷൂട്ട് കിട്ടിയതിനെ കുറിച്ചും പറഞ്ഞു.
അഡ്വക്കേറ്റ് പ്രഭാകരനും തന്റെ വക്കീൽ ജോലിക്കിടയിൽ സംഭവിച്ച കുറച്ച് രസകരമായ കാര്യങ്ങളെ പറ്റി സംസാരിച്ചു.
പ്രിയയും സോഫിയയും ജേക്കബും മനു വർമ്മയുടെ കൂടെ ഉള്ളപ്പോൾ സംഭവിച്ച വിചിത്രമായ കാര്യങ്ങളെ കുറിച്ച് സംസാരിച്ചു. വിചിത്രമായ കാര്യങ്ങൾ പറഞ്ഞ് മനു വർമ്മക്ക് വന്നിട്ടുള്ള ഒരു ഡസനോളം കത്തുകളെ കുറിച്ച് സംസാരിച്ചു. അതിൽ ഒന്ന് മനു വർമ്മയാണ് പുതിയ ദൈവപുത്രൻ എന്നുള്ളതും ആയിരുന്നു എന്നവർ പറഞ്ഞു. ആ കത്തിന്റെ കൂടെ മനു വർമ്മയെ ദൈവപുത്രൻ ആയി പ്രതിപാദിച്ച്
💬 Comments
View all comments