Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]
കത്തിച്ചു. ആദിയ കൃത്യ സമയത്ത് തന്നെ അവിടെ എത്തി, അവർ ആദിര വരുന്നതിന് വേണ്ടി കാത്തിരുന്നു. പത്ത് മിനിട്ടുകൾക്ക് ശേഷം ആദിര അവരുടെ അടുത്തേക്ക് വന്ന് ഒരു ഗുഡ് മോർണിംഗ് പറഞ്ഞ് അവരുടെ കൂടെ ഭക്ഷണം കഴിക്കാനായി ഇരുന്നു. അവൾ ഒരു സൺഗ്ലാസ്സ് ധരിച്ച് അവളുടെ കണ്ണുകൾ കാണാൻ പറ്റാത്ത രീതിയിൽ മറച്ചിരുന്നു.
ആദിത്യന്റെ പെങ്ങമ്മാർക്ക് കഴിക്കാൻ പലതരത്തിൽ ഉള്ള സാധനങ്ങൾ മേശയിൽ നിരന്നിരുന്നു. അവന് പക്ഷെ ജൂഡിന്റെ നിർദ്ദേശ പ്രകാരം ചിക്കിയ മുട്ടയും ഗോതമ്പ് റൊട്ടിയും ആണ് കൊടുത്തത്.
ആദിര ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് തിരഞ്ഞെടുത്തു, അവൾ ഒരു ഹാംഗ് ഓവർ ഉള്ളത് പോലെ ആണ് ഇരുന്നത്. അതേസമയം ആദിയ ഒരു വലിയ പാത്രം ഫ്രഷ് ഫ്രൂട്ടും, തണുത്ത പാൽ എന്നിവയും കഴിക്കാനായി എടുത്തു.
അവരുടെ കമ്പനികളെ കുറിച്ചുള്ള വിവരണം ഉടൻ തന്നെ ആരംഭിച്ചു,
ആദിയയുടെ സഹായി സോഫിയ അവർക്ക് കമ്പനികളെ കുറിച്ച് ഒരു ചെറു വിവരണം നൽകി. ലോകത്തിന്റെ മാപ്പ് കൊണ്ട് വന്ന് അവരുടെ മുൻപിൽ വച്ചു. അവയിൽ ഡസൻ കണക്കിന് പിന്നുകൾ കുത്തിയിരുന്നു. ഓരോ പിന്നും ആ സ്ഥലത്തില്ല അവരുടെ കമ്പനികൾ ആയിരുന്നു. ഓരോരുത്തർക്കും കമ്പനികളുടെ വിശദ വിവരങ്ങൾ അടങ്ങുന്ന പേപ്പറുകൾ നൽകി. സ്ഥാപനത്തിന്റെ പ്രവർത്തനം കാണിക്കുന്ന രേഖാചിത്രം അവർക്ക് കാണിച്ച് കൊടുത്തു. പ്രധാന ഉദ്യോഗസ്ഥരുടെ വ്യക്തിഗത പ്രൊഫൈലുകളും, ഓരോ കമ്പനിയും നിർമ്മിക്കുന്ന സാധനങ്ങളുടെ ചിത്രങ്ങളുംഅവർക്ക് കാണിച്ച് കൊടുത്തു. ശെരിക്ക് പറഞ്ഞാൽ വിവരങ്ങളുടെ അതിപ്രസരം അവരെ നല്ലോണം മുഷിപ്പിച്ചു.
ആദിത്യന് അവരുടെ വിവരണങ്ങൾ നന്നായി മനസ്സിലായി. അവൻ ആലോചിച്ചു, എനിക്ക് ഇത് മനസ്സിലാവുന്നതിന് കാരണം താൻ ഇത് ദിവസം മുഴുവൻ ജോലിസ്ഥലത്ത് ചെയ്യുന്നതിന് കൊണ്ടാണ്. വിവരങ്ങൾ ശേഖരിക്കുക, ക്രമീകരിക്കുക, തുടർന്ന് അത് കമ്പനിക്ക് ലാഭം ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുക. എന്തായാലും ആദിരക്ക് ഇത് ഒന്നും മനസ്സിലാവുന്നതേ ഇല്ലായിരുന്നു. ആദിയക്ക് അത്രക്ക് കുഴപ്പം ഇല്ലങ്കിലും അൽപം ബുദ്ധിമുട്ടുന്നത് അവന് കാണാൻ കഴിഞ്ഞു. ബ്രീഫിംഗ് ഏറ്റെടുക്കാൻ ജേക്കബ് വന്നതിന് ശേഷം വിശദ വിവരങ്ങൾ ഉള്ള ഹാൻഡ് ഔട്ട് അവർ മൂന്ന് പേർക്കും നൽകി. ആദിരക്ക് മടുപ്പായതോടെ ഒരു
💬 Comments
View all comments