Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]
മുരണ്ട്‍ കൊണ്ട് ചോദിച്ചു. "അപ്പോൾ അടുത്ത പത്ത് മാസത്തേക്ക് ലോകം ചുറ്റൽ തന്നെ ആണോ?".
"അത് പഠിക്കാൻ പത്ത് മാസം ഒന്നും വേണ്ടി വരില്ല", പ്രിയ വിവരിച്ച് കൊണ്ട് പറഞ്ഞു. "താങ്കൾക്ക് ഏത് കമ്പനിയിലാണ് കൂടുതൽ ഇഷ്ടമുള്ളത് എന്ന് ഈ കാലഘട്ടം കൊണ്ട് മനസ്സിലാക്കാൻ കഴിയും. നിങ്ങൾക്ക് മൂന്ന് പേർക്കും ഇഷ്ടമില്ലാത്ത കമ്പനികൾ വിൽക്കുകയും മോശമായ തൊഴിലാളികളെ പിരിച്ച് വിടാനും ഈ സമയം കൊണ്ട് നേടിയ അറിവുകൾ സഹായിക്കും. പിന്നെ നിങ്ങൾ മനു വർമ്മയുടെ തീരുമാനങ്ങൾ ശെരി വയ്ക്കുന്ന രീതിയിൽ പ്രവർത്തിക്കുക ആണെങ്കിൽ നിങ്ങളെ കുറിച്ച് തൊഴിലാളികൾക്ക് ഇടയിലുള്ള മതിപ്പ് വർധിക്കും. MV ഗ്രൂപ് ഓഫ് കമ്പനി നിങ്ങളുടെ കൈയിൽ ഭദ്രമായിരിക്കും എന്ന് എല്ലാവരും പറയുകയും ചെയ്യും".
"ഞങ്ങളുടെ ആരുടെയും പേരിൽ 'മനു' ഇല്ല", ആദിത്യൻ ചൂണ്ടിക്കാട്ടി.
"നമുക്ക് താങ്കളുടെ പേര് പെട്ടെന്ന് മാറ്റാവുന്നതേ ഉള്ളു", പ്രിയ പറഞ്ഞു.
ആദിത്യൻ പെട്ടെന്ന് ദേഷ്യത്തോടെ പറഞ്ഞു. "അതിന്റെ ആവശ്യം ഇല്ല. എന്റെ മാതാപിതാക്കൾ എന്നെ നല്ലപോലെ ആണ് വളർത്തിയത്. എന്റെ നല്ലതിന് വേണ്ടിയാണ് അവർ ജീവിച്ച്ത്. കുറഞ്ഞപക്ഷം അവരുടെ പേര് എങ്കിലും നിലനിർത്തി അവരെ ആദരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു".
"ഞാൻ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു", പ്രിയ പറഞ്ഞു.
"ശെരി എന്നാൽ", ആദിത്യൻ പറഞ്ഞു. പ്രിയയും ആയി ഉള്ള സംസാരം അച്ഛന്റെ പേര് മാറ്റുന്നതിലേക്ക് കടന്നത് ആദിത്യന് തീരെ ഇഷ്ട്ടപ്പെട്ടില്ല. അവൻ കട്ടിലിൽ ഇരുന്ന് കൊണ്ട് സോക്‌സും ഷൂവും ഇട്ടു. അതിന് ശേഷം എഴുന്നേറ്റ് ജാക്കറ്റും എടുത്ത് ഇട്ട് കൊണ്ട് അവൻ പറഞ്ഞു. "ഞാൻ താഴേക്ക് പോവുകയാണ്".
"ശെരി", പ്രിയ തല ആട്ടി കൊണ്ട് പറഞ്ഞു. "പിന്നെ, ആദിത്യ".
"എന്താ?".
"ഞാൻ താങ്കളെ വിഷമിപ്പിക്കാൻ ഉദ്ദേശിച്ച് അല്ല അങ്ങനെ പറഞ്ഞത്".
"എനിക്ക് അറിയാം. പെട്ടെന്ന് ദേഷ്യം വന്ന് പോയി", ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു.
"ശെരി, താഴെ വച്ച് കാണാം", പ്രിയ പറഞ്ഞു.
ആദിത്യൻ ഭക്ഷണ സ്ഥലത്ത് നേരത്തെ എത്തി. പുകവലി കുറയ്ക്കുമെന്ന് തീരുമാനം എടുത്തത് ആണെങ്കിലും അവൻ അപ്പോൾ കാത്തിരിപ്പിന്റെ മുഷിപ്പ് മാറ്റാനായി ഒരു സിഗററ്റ്
💬 Comments
View all comments