Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]
അവൾക്ക് മനസ്സിലായി എന്ന് അവന് അറിയാമായിരുന്നു. അവൻ പെട്ടെന്ന് എഴുനേറ്റ് ടവ്വൽ അഴിച്ച് ജീൻസ് മുകളിലേക്ക് വലിച്ച് കയറ്റി.
"ഞാൻ ഇവിടെ ഉള്ളത് താങ്കൾക്ക് ഒരു പ്രേശ്നമല്ലാതെയായി വരികയാണ്", പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
"അത് തന്നെ ആണ് എനിക്കും തോന്നുന്നത്", ആദിത്യൻ ചെറുതായി ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. "ഞാൻ എല്ലാത്തിനോടും ശെരിക്കും പൊരുത്തപ്പെട്ട് വന്ന് കൊണ്ട് ഇരിക്കുകയാണ്".
"ഞാൻ താങ്കളോട് നേരത്തെ ഇത് പറഞ്ഞിരുന്നു".
"ശെരിയാണ് നിങ്ങൾ ഇത് മുൻകൂട്ടി പറഞ്ഞിരുന്നു", ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ താങ്കൾ ഞാൻ ഉണ്ടെന്ന് പോലും ശ്രെദ്ധിക്കാതെ എന്റെ മുന്പിൽ നിന്ന് ഉടുപ്പ് മാറുന്നതും നമുക്ക് കാണാം", പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
ആദിത്യന് അവൾ ഇപ്പോൾ പറഞ്ഞതിൽ അത്രക്ക് ഉറപ്പില്ലായിരുന്നു. എന്തായാലും അവളും അങ്ങനെ തന്റെ മുൻപിൽ നിന്ന് ഉടുപ്പ് മാറുമോ എന്ന് അവൻ ആലോചിച്ചു. അവളുടെ ആ വടിവൊത്ത ശരീരം ഒരിക്കൽ കൂടി കാണുന്നതിൽ അവന് സന്തോഷമേ ഉണ്ടായിരുന്നുള്ളു.
"ശെരി, താങ്കൾ തയ്യാറായി കഴിഞ്ഞെങ്കിൽ രാവിലത്തെ ഭക്ഷണം കഴിക്കാൻ നമുക്ക് താഴെക്ക് പോക്കാം. ഇന്ന് ജോലി ദിവസമാണ് അത് കൊണ്ട് തന്നെ ഇന്ന് സോഫിയയും ജേക്കബും ഞാനും കമ്പനിയുടെ പല സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ നിങ്ങൾക്ക് മൂന്ന് പേർക്കും പറഞ്ഞ് തരും. ഈ സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള നടത്തിപ്പിന് വേണ്ടി ഉള്ള മനു വർമ്മയുടെ നിർദ്ദേശങ്ങളും നിങ്ങൾക്ക് മനസ്സിലാക്കി തരും.
"എനിക്ക് അതിന്റെ വിശദാംശങ്ങൾ ഇപ്പോൾ ഒന്ന് പറഞ്ഞ് തരു", ആദിത്യൻ ടീഷർട്ട് ഇട്ടുകൊണ്ട് പ്രിയയോട് പറഞ്ഞു.
പ്രിയ തല ചെരിച്ച് ആദിത്യനെ നോക്കി കൊണ്ട് പറഞ്ഞു. "എല്ലാ കമ്പനിയുടെയും തലപ്പത്ത് CEO കളെ മനു വർമ്മ രണ്ട് മാസത്തിന് മുൻപ് നിയമിച്ചിട്ട് ഉണ്ട്. അവരുടെ കഴിവ് തെളിയിക്കാൻ ഒരു പത്ത് മാസത്തെ സമയം കൂടി അവർക്ക് നൽകണം. ആ സമയം കൊണ്ട് കമ്പനികളെ കുറിച്ചും CEO കളെ കുറിച്ചും താങ്കൾക്ക് നല്ലൊരു അറിവ് നേടാൻ കഴിയും".
കമ്പനികളുടെ കാര്യങ്ങൾ നോക്കുന്നതിന് വേണ്ടി പ്ലെയിനിൽ മണിക്കൂറുകളോളം ചിലവഴിക്കുന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ ആദിത്യൻ ഒന്ന്
💬 Comments
View all comments