Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]
അവന്റെ മനസ്സിലേക്ക് വന്നു, പക്ഷേ രാവിലെ പതിനൊന്ന് മണിക്ക് കോഫിയിൽ വിസ്ക്കി ഒഴിച്ച് കുടിക്കുന്ന ഒരാളോട് അവളെ കുറിച്ച് സംസാരിക്കാൻ അവന് താല്പര്യം ഉണ്ടായിരുന്നില്ല.
"അപ്പോൾ എവിടെ ആണ് കാര്യം?" ആദിത്യന്റെ അടുത്തേക്ക് ബാറിന് ചുറ്റി നടന്ന് വന്ന് കൊണ്ട് റോക്കി ചോദിച്ചു.
"എന്ത് കാര്യം?"
"സ്‌കോർ?"
“ക്ഷമിക്കണം.” ആദിത്യൻ പറഞ്ഞു. "എനിക്ക് മനസ്സിലായില്ല?"
റോക്കി കുനിഞ്ഞ് ആദിത്യന്റെ അടുത്തുള്ള ബാർ കസേരയിലേക്ക് ഇരുന്നു. "അപ്പോൾ എന്താണ് സ്കോർ? പ്രൊഫൈലുകൾ എവിടെ?"
"ഓ അതോ ദാ ഇവിടെ." ആദിത്യൻ ഫയൽ തുറന്ന് മേശപ്പുറത്ത് വച്ചു.
റോക്കി ആദ്യത്തേ പ്രൊഫൈലിലേക്ക് നോക്കി എന്നിട്ട് ഫയലിൽ നിന്ന് ആ പേജ് കീറി പുറത്തെടുത്ത് ബാറിലുള്ള മേശയുടെ ഒരു വശത്ത് പുറം തിരിച്ച് വച്ച് കൊണ്ട് പറഞ്ഞു. "തെണ്ടി."
"നല്ലതല്ലേ?"
"ഏയ് അല്ല. ഇവൻ ഒരു തെണ്ടി ആണ്." പുറം തിരിച്ച് വച്ചിരുന്ന പേജ് ചൂണ്ടി കൊണ്ട് റോക്കി പറഞ്ഞു.
ആദിത്യൻ റോക്കിയെ ഒരു അമ്പരപ്പോടെ നോക്കി. ഇയാൾ ഒരു ഭ്രാന്തനാണോ അതോ കഴിവുള്ളവനാണോ എന്ന് അവന് മനസിലാക്കാൻ കഴിഞ്ഞില്ല.
"തെണ്ടി," റോക്കി ആവർത്തിച്ചു, മറ്റൊരു പേജ് വലിച്ച് കീറി പുറം തിരിച്ച് വച്ചു. "തെണ്ടി. തെണ്ടി. ഇയാൾ നല്ല ആളാണ്," അയാൾ പെട്ടെന്ന് ആ പ്രൊഫൈൽ എടുത്ത് കാണിച്ച് അത് കീറാതെ അടുത്ത പേജിലേക്ക് പോയി.
"തെണ്ടി. തെണ്ടി. തെണ്ടി. നല്ല വ്യക്തി. തെണ്ടി. തെണ്ടി."
"എന്ത് കൊണ്ടാണ് നിങ്ങൾ അവരെ അങ്ങനെ പറയുന്നത്?" ആദിത്യൻ ചോദിച്ചു.
“വായിൽ വന്നത് കടിച്ച് പിടിച്ചതാണ്” റോക്കി മറുപടി പറഞ്ഞു, ആദിത്യന് കാര്യം ഒന്നും മനസ്സിലായില്ല. "താങ്കൾക്ക് രണ്ട് സഹോദരിമാരെ ലഭിച്ചുവെന്ന് ഞാൻ കേട്ടു. അത് ഒരു വലിയ സംഭവം ആണ്, അല്ലേ?"
“അതെ, എനിക്ക് അത് ഒരു വലിയ ആശ്ചര്യം ആണ്.” ആദിത്യൻ സമ്മതിച്ചു, റോക്കി കൂടുതൽ
💬 Comments
View all comments