Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]
മാതാപിതാക്കളോ സുഹൃത്തുക്കളോ ഉൾപ്പെടുന്നു എങ്കിൽ അത് എന്നിൽ നിന്ന് ഒരിക്കലും മറച്ച് വയ്ക്കരുത്. പ്രത്യേകിച്ചും അവർക്ക് എതിരെ എന്തെങ്കിലും ഭീഷണി നേരിടാൻ സാധ്യത ഉണ്ടങ്കിൽ. അവർക്ക് സുരക്ഷ ഏർപ്പെടുത്താൻ പോകുകയാണെങ്കിൽ അതിനെക്കുറിച്ച് ആദ്യമേ തന്നെ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു ഭീഷണിയുണ്ടെങ്കിൽ, അല്ലെങ്കിൽ ഞാൻ ചെയ്യുന്ന എന്തെങ്കിലും കാര്യം അവരെ അപകടത്തിൽ ആക്കുന്നു എങ്കിൽ, അത് മുൻകൂട്ടി അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ഞാൻ പറഞ്ഞത് വ്യക്തമായോ? " 'എ ഫ്യൂ ഗുഡ് മെൻ' എന്ന സിനിമയിൽ നിന്ന് ജാക്ക് നിക്കോൾസൻ പറഞ്ഞ വരികൾ ആവർത്തിച്ച് കൊണ്ട് ആദിത്യൻ ചോദിച്ചു.
അവൾ അവന്റെ നോട്ടം താങ്ങാനാവാതെ തല കുമ്പിട്ട് കൊണ്ട് പറഞ്ഞു. "തീർച്ചയായും."
"ഇനി മുതൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ എന്നെ മുൻകൂട്ടി അറിയിക്കുക, പ്രിയ. നിങ്ങൾ എന്നെ .... കൈകാര്യം ചെയേണ്ട ആവശ്യമില്ല, മനസ്സിലായോ? നിങ്ങൾ കാര്യങ്ങൾ മറച്ച് വയ്ക്കുന്നു എന്ന് ഞാൻ കരുതുക ആണേങ്കിൽ, അത് എന്നെ വളരെ ദേഷ്യം പിടിപ്പിക്കും."
"ആരാണ് താങ്കളെ കൈകാര്യം ചെയ്യുന്നത്, ആദിത്യ?" പ്രിയ പെട്ടെന്ന് ചോദിച്ചു. അവൾക്ക് ദേഷ്യം വരുന്നത് ആദിത്യന് ഇപ്പോൾ കാണാൻ കഴിഞ്ഞു.
"എനിക്കറിയില്ല, പ്രിയ. അതാണ് എന്നെ അലട്ടുന്നത്, പക്ഷേ എന്നെ കബളിപ്പിക്കുകയും കാര്യങ്ങൾ എന്നിൽ നിന്ന് മറച്ച് വയ്ക്കുകയും ചെയ്യുന്നു എന്ന് എനിക്ക് തോന്നിയാൽ അത് എന്നെ ഭ്രാന്തനാക്കും."
പ്രിയ തല താഴ്ത്തി അവളുടെ മുഖ വലിഞ്ഞ് മുറുക്കി വീണ്ടും
സംസാരിക്കുന്നതിന് മുമ്പ് അവൾ ഒരു ദീർഘനിശ്വാസം എടുത്തു. "ശരി, മനസ്സിലായി. നമ്മൾ പോകെ പോകെ പരസ്പരം ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ പഠിക്കേണ്ടത് ഉണ്ട്. ഇതെല്ലാം അതിന്റെ ഭാഗമാണ് എന്ന് ഞാൻ വിശ്ശ്വസിക്കുന്നു. താങ്കളുടെ മാതാപിതാക്കൾ ഉൾപ്പെടുന്ന എന്ത് കാര്യവും ഇനിമുതൽ ഉടൻ തന്നെ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തും."
"നല്ലത്."
"താങ്കൾ ഇനി താങ്കളുടെ മാതാപിതാക്കളെ കാണാൻ പോകുമ്പോൾ താങ്കൾ
💬 Comments
View all comments