Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]
ബോട്ടുകൾ മുക്കി, ബോട്ട്ജെട്ടി തകർത്തു, കുറച്ച് സാധനങ്ങൾ കാണാതായി, അതിൽ ഭൂരിഭാഗവും മദ്യവും മാംസവും ആണ്," സോഫിയ കൂട്ടിച്ചേർത്തു. മിസ്റ്റർ മനു വർമ്മ ഇത് അറിഞ്ഞപ്പോൾ അദ്ദേഹം വളരെ അധികം ചിരിച്ചു."
"ക്ഷമിക്കണം, നമുക്ക് തിരിച്ച് വിഷയത്തിലേക്ക് കടക്കാമോ?", ആദിയ ചോദിച്ചു. പരസ്യമായി സംസാരിക്കണം എന്ന ചിന്ത അവളെ ഇപ്പോഴും വിഷമിപ്പിക്കുന്നുണ്ട് എന്ന് ആദിത്യന് മനസ്സിലായി.
"ഞാൻ സംസാരിച്ചോളാം, ആദിയ," ആദിത്യൻ അവളോട് പറഞ്ഞു.
"ഹേയ്, നിങ്ങൾ എവിടെ ആണ്?" ആദിത്യൻ ആദിരയുടെ ശബ്ദം കേട്ടു. അവൻ കണ്ണുകൾ മിഴിച്ചു, അവന്റെ അടുത്ത സഹോദരി ഇപ്പോൾ കുളിമുറിയിലേക്ക് കയറി വരുന്നത് അവൻ കണ്ടു.
"നീ അവനോട് സംസാരിച്ചോ?" ആദിര ആദിയയോട് ചോദിച്ചു.
"അവൻ അത് ചെയ്യാമെന്ന് പറയുന്നു."
ആദിര ഒന്ന് നെടുവീർപ്പിട്ടു. "നന്ദി ആദിത്യ ഞാൻ പേടിച്ച് ഇരിക്കുക ആയിരുന്നു."
"അപ്പോൾ പരസ്യമായി സംസാരിക്കാൻ നിനക്കും പേടിയാണ് അല്ലെ?", ആദിത്യ ആദിരയോട് ചോദിച്ചു.
“എനിക്ക് അറിയില്ല ഇത് വരെ ഒരിക്കലും പരസ്യമായി സംസാരിക്കേണ്ടി വന്നിട്ടില്ല.” ആദിര പറഞ്ഞു.
"എത്ര പേർ അവിടെ ഉണ്ടാകും?" ആദിത്യൻ കൗതുകത്തോടെ ചോദിച്ചു. കാരണം ശവസംസ്കാര ക്രമീകരണങ്ങളെക്കുറിച്ച് കൂടുതൽ ഒന്നും അവന് അറിയില്ല.
ആദിരയ്ക്ക് ഇരിപ്പിടം നൽകാൻ പ്രിയ കുറച്ച് നീങ്ങി ഇരുന്നു. ആദിത്യന്റെ തലയ്ക്ക് അരികിലുള്ള ഭാഗത്ത് അവൾ ഇരുന്നു. സോഫിയ ബാത്റൂമിന്റെ ചുമരിൽ ചാരി നിന്നു.
"നമുക്ക് നോക്കാം." പ്രിയ പറഞ്ഞ് തുടങ്ങി. "ദ്വീപിൽ നിന്ന് അമ്പതോളം സ്റ്റാഫുകൾ ഉണ്ടാകും, നമ്മളെല്ലാവരും എന്തായാലും ഉണ്ടാവും. പിന്നെ നാളെ രാവിലെ ഹെലികോപ്റ്ററിൽ എത്തുന്നതും രാത്രി തങ്ങുന്നതുമായ അതിഥികൾ ഉണ്ടാവും അവർ ഒരു പതിനഞ്ച് പേരുണ്ട്. പിന്നെ ഇരുപതോ അതിൽ കൂടുതലോ ഇവിടെ ശവസംസ്കാര ചടങ്ങും അതിനുശേഷം കുറച്ച് പാനീയങ്ങൾക്കും മാത്രം സമയം ചിലവഴിച്ച് അവർ വീണ്ടും തിരിച്ച് പോകും. അതിനാൽ ഏകദേശം നൂറോ അതിൽ കൂടുതലോ ആളുകൾ
💬 Comments
View all comments