Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]
ഉണ്ടാവും."
“നീ എൺപതോളം പേരെ മാത്രമേ പട്ടികയിൽ പെടുത്തിയിട്ടുള്ളൂ, പ്രിയ.” സോഫിയ ചൂണ്ടിക്കാട്ടി.
"അതെ, പക്ഷേ നോക്ക് എല്ലാ അടുക്കള ജോലിക്കാരും വീട്ടുജോലിക്കാരും പങ്കെടുക്കില്ലെന്ന് നീ വിചാരിക്കുന്നുണ്ടോ? അവർ എല്ലാവരും ആ സമയത്ത് ജോലിയിൽ തുടരേണ്ട ആവശ്യമില്ല, അതിനാൽ അവരിൽ പലരും അവിടെ ഉണ്ടാക്കുകയും പരുപാടി കഴിഞ്ഞതിന് ശേഷം ജോലിയിൽ തിരിച്ച് പ്രവേശിക്കുകയും ചെയ്യും."
"അത് ശെരിയാണ്." സോഫിയ തലയാട്ടി. "എന്തായാലും ഞാനും അത് തന്നെ ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്."
“ഞാനും.” പ്രിയ പറഞ്ഞു. "പ്രസംഗം എഴുതാൻ ഒരു സഹായം വേണോ, ആദിത്യ?"
"വേണം. ആദ്യം നിങ്ങൾ എല്ലാവരും ദയവായി എന്റെ കുളിമുറിയിൽ നിന്ന് പുറത്ത് പോകാമോ?"
ആദിയയും, ആദിരയും, സോഫിയയും അവിടെ നിന്ന് പോകുമ്പോൾ ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു. അവർ പോയതിന് ശേഷവും പ്രിയ അവിടെ തന്നെ ഇരുന്നു.
"നിങ്ങളും പ്രിയ എനിക്ക് കുളിക്കണം."
"ആദ്യം നേരെ ഇരിക്ക്." അവൾ ആദിത്യനോട് പറഞ്ഞു.
"എന്തിന്?"
"ആദിത്യ, താങ്കളോട് പറഞ്ഞത് പോലെ ചെയ്യ്."
ആദിത്യൻ ഒന്ന് ചിരിച്ച് കൊണ്ട് വേതന എടുക്കുന്ന പേശികൾ അനക്കി നേരെ ഇരിക്കാൻ ശ്രേമിച്ച് കൊണ്ട് പറഞ്ഞു. "ഹമ്മോ അത് ശെരിക്കും വേദനിച്ചു."
"എനിക്ക് അത് നേരത്തെ മനസ്സിലായി." പ്രിയ പറഞ്ഞു.
അവന്റെ പുറകിൽ ഉള്ള വെള്ളത്തിൽ പ്രിയയുടെ കൈകൾ അനങ്ങുന്നത് അവൻ കേട്ടു. പിന്നെ അവളുടെ കൈകൾ അവന്റെ പുറത്ത് അമരുന്നത് അവന് അനുഭവപ്പെട്ടു. അവന്റെ തോളിന്റെയും മുതൂകിന്റെയും പിന്നിലെ പേശികളിൽ അവളുടെ വിരലുകൾ കൊണ്ട് തഴുകുമ്പോൾ അവളുടെ കൈയിൽ നിന്ന് സോപ്പിന്റെ മണം അവന് കിട്ടി.
"ഓ പ്രിയ, അമർത്തി തിരുമുമ്പോൾ നല്ല സുഖം ഉണ്ട്." അവളുടെ വിരലുകൾ തഴുകുകയും അമർത്തുകയും ചെയുമ്പോൾ ആദിത്യന് പേശികളുടെ കാഠിന്യത്തിലും പിരിമുറുക്കത്തിലും അൽപ്പം അയവ് വരുന്നതായി മനസ്സിലായി. ചർമ്മത്തിൽ സോപ്പ് തേച്ച് ഇടയ്ക്കിടെ ഒരു പിടി വെള്ളം എടുത്ത് ഒഴിച്ച്
💬 Comments
View all comments