Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]
അണിഞ്ഞ് എഴുന്നേറ്റ് നിന്നു. ജീൻസ് പാദരക്ഷകളുടെ മുകളിൽ ശെരിയാക്കി ഇട്ടു.
"ഞാൻ ഒടുവിൽ വസ്ത്രം മാറി." ആദിത്യൻ വിളിച്ച് പറഞ്ഞു.
അവനെ നോക്കുമ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. "കൊള്ളാം എനിക്ക് ടീഷർട്ട് ഇഷ്ട്ടപ്പെട്ടു."
"നന്ദി."
"താങ്കൾ ധരിക്കേണ്ട ഒരു ജാക്കറ്റ് കൂടെ ഉണ്ട്." പ്രിയ അവനോട് പറഞ്ഞു. അവളുടെ നോട്ട്പാഡ് മാറ്റി വച്ച് അവൾ എഴുന്നേറ്റു. "താങ്കളുടെ പുതിയ ഫോൺ വയ്ക്കാൻ അത് ഉപകരിക്കും."
"ശരി," ആദിത്യൻ തലയാട്ടി കൊണ്ട് പറഞ്ഞു.
പ്രിയ ഡ്രസ്സിംഗ് റൂമിലേക്ക് പോയി ഒരു നിമിഷം കഴിഞ്ഞ് കറുത്ത ലിനൻ ജാക്കറ്റുമായി മടങ്ങി വന്നു. ഒരു സ്യൂട്ട് ജാക്കറ്റിന്റെ രീതിയിൽ മുറിച്ച് ഉണ്ടാക്കിയത് ആണ്. അത് മനോഹരവും ഭാരം കുറഞ്ഞതും ആയിരുന്നു. അത് അവന്റെ വസ്ത്രധാരണവുമായി നന്നായി ഇണങ്ങുന്നുണ്ട്. ഈ ജാക്കറ്റ് ഇടാൻ എത്ര സുഖകരമാണ് എന്നത് ആദിത്യന് മനസ്സിൽ ഓർത്തു.
"താങ്കൾ ഇരിക്കുമ്പോൾ ഇത് ധരിക്കരുത്. താങ്കൾ എഴുന്നേറ്റ് നിൽക്കുമ്പോൾ ഇത് താങ്കൾക്ക് നന്നായി ചേരും." പ്രിയ അവനോട് പറഞ്ഞു.
"എന്നെ സുന്ദരൻ ആക്കി മാറ്റുകയാണോ?"
“താങ്കൾക്ക് ആ കാര്യത്തിൽ ഒരു കുറവും ഇല്ല, ആദിത്യ.” പ്രിയ മറുപടി നൽകി കൊണ്ട് പറഞ്ഞു. "ശരി, ഞാൻ വസ്ത്രം മാറി താങ്കളെ താഴേ വന്ന് കാണാം?"
"ശെരി."
ആദിത്യൻ വാതിലിന് പുറത്തേക്ക് പോകുമ്പോൾ കസേരയിൽ കിടക്കുന്ന അവളുടെ നോട്ട്പാഡ് അവൻ ശ്രദ്ധിച്ചു. അവൾ എന്താണ് എഴുതിയതെന്ന് കാണാൻ ആകാംക്ഷയോടെ അവൻ അത് എടുത്ത് നോക്കി.
പേജിന്റെ ആദ്യ പകുതി വാക്കുകളുടെ ശേഖരം ആയിരുന്നു. "ഞങ്ങളെ അതിശയിപ്പിക്കുന്ന . . . ഞങ്ങൾ മാധ്യമങ്ങളിൽ കേട്ടത് അദ്ദേഹത്തെക്കുറിച്ച് മാത്രമേ അറിയൂ . . . പാരമ്പര്യം . . . അദ്ദേഹം ആരാണെന്ന് കണ്ടെത്തുന്നു . . . അതിശയകരമായ നേട്ടങ്ങൾ . . ."
തുടർന്ന്
💬 Comments
View all comments