0%

Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Author : Kambikathakal Read All Parts 748
വാക്കുകൾ കുറഞ്ഞു പേജിന് താഴേക്ക് കുറച്ച് വരികൾ എഴുതിയിട്ട് ഉണ്ട്. "ഓഹ്", അത് വെട്ടി കളഞ്ഞ് അതിനടുത്തായി "ഒന്ന് സംയമനം പാലിക്ക് പെണ്ണേ !!!!" ആദിത്യൻ പുഞ്ചിരിച്ചു. താൻ ജീൻസ് വലിച്ച് കയറ്റിയതിന് ശേഷം നോക്കുന്നത് നിർത്തി അവൾ എഴുതിയ ആദ്യത്തെ കാര്യം അതായിരിക്കാം എന്ന് അവൻ ഊഹിച്ചു. ആദിത്യൻ വായന തുടർന്നു പക്ഷേ അതെല്ലാം കൂടുതൽ ആശയങ്ങൾ, ബുള്ളറ്റ് പോയിന്റുകൾ, വാക്കുകൾ എന്നിവ ആയിരുന്നു. അവൻ ആ പേജിന്റെ പുറംഭാഗം നോക്കിയപ്പോൾ അത് ശൂന്യമായിരുന്നു. ആദിത്യൻ അത് അവളുടെ മുറിയിലേക്ക് കൊണ്ട് പോകുന്നതിനെ കുറിച്ച് ചിന്തിച്ചു. എന്നാൽ അവൻ അത് വായിച്ചു എന്ന കാര്യം മനസ്സിലാക്കി അവൾ അസ്വസ്ഥയാകുമെന്ന് അവൻ കരുതി. അത് കൊണ്ട് അവൻ ആ നോട്ട്പാഡ് വീണ്ടും കസേരയിൽ തന്നെ ഇട്ട് പുറത്തേക്ക് പോയി. താൻ വായുവിൽ പറന്ന് നടക്കുന്നതായി ആദിത്യന് തോന്നി. അവിശ്വസനീയമാംവിധം സുന്ദരിയായ പ്രിയക്ക് തന്നിൽ ഒരു കണ്ണുണ്ട് എന്ന് അവൻ മനസ്സിലാക്കി. തലേ ദിവസം രാത്രി ഉണ്ടായിരുന്നതിനേക്കാൾ അൽപ്പം രസകരമായിരുന്നു അന്നത്തെ അവന്റെ അത്താഴം. നേരത്തെ കുളിക്കുന്നതിന്റെ ഇടയിൽ ആദിത്യനുമായി ഉള്ള കൂടിക്കാഴ്ചയെ കുറിച്ച് പെൺകുട്ടികൾ ജേക്കബിനോടും അഡ്വക്കേറ്റ് പ്രഭാകരനോടും പറഞ്ഞു. ആദിത്യന്റെ ബാത്‌റൂമിൽ ഉള്ള
മാനേജുമെന്റ് രീതിയെ കുറിച്ച് പറഞ്ഞ് കളിയാക്കുന്നതിൽ അവർ ഒട്ടും സമയം പാഴാക്കിയില്ല. ആദിത്യൻ ഇതെല്ലാം നല്ല രീതിയിൽ സ്വീകരിച്ചു. തന്റെ അടുത്ത കൂടിക്കാഴ്ച്ച പൂളിൽ നടത്താമെന്ന് വാഗ്ദാനം ചെയ്ത്, എല്ലാവർക്കും അപ്പോൾ അവനോടൊപ്പം ചേരാം എന്നും പറഞ്ഞു. സംഭാഷണം താമസിയാതെ അടുത്ത ദിവസത്തെ കാര്യങ്ങളിലേക്ക് തിരിഞ്ഞു, പ്രത്യേകിച്ചും ശവസംസ്കാരം. സ്വന്തം ആഗ്രഹ പ്രകാരം മനു വർമ്മയെ ദ്വീപിന്റെ വടക്ക് വശത്ത് ഉള്ള ഒരു ചെറിയ തോപ്പിൽ ആണ് സംസ്‌കരിക്കേണ്ടത്. അതിഥികൾ അർദ്ധരാത്രി മുതൽ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ചടങ്ങ് ആരംഭിക്കുന്നത് വരെ വരാൻ തുടങ്ങും. ആദ്യം

💬 Comments

View all comments