Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]
ഞാൻ വിചാരിക്കുന്നു." ആദിത്യൻ വിശദീകരിച്ചു. അവൻ ചിരിച്ച് കൊണ്ട് തന്റെ വാക്കുകളിലൂടെ അവളുടെ കുറ്റങ്ങൾ എടുത്ത് കാണിക്കുക അല്ല എന്ന് അവൾക്ക് ഉറപ്പ് നൽകി.
"ശെരിയാ നീ പറഞ്ഞത് സത്യത്തിൽ നിന്ന് അധികം ദൂരം ഇല്ല." ആദിര ഒരു വെല്ലുവിളി പോലെ പറഞ്ഞു. "ശരി, എന്നാൽ ഞാൻ കുറച്ച് കൂടി പറയാം നിനക്കും ആശയ കുഴപ്പം ഉണ്ട്."
"എന്തിനേ കുറിച്ച്?" ആദിത്യൻ ചിരിച്ചു.
ആദിരയുടെ തല ആദിത്യന്റെ സ്യൂട്ടിന്റെ ഉള്ളിലേക്ക് തിരിയുകയും എന്നിട്ട് "അവൾ" എന്ന് മന്ത്രിക്കുകയും ചെയ്തു.
അവൾ പ്രിയയെ ആണ് പരാമർശിക്കുന്നത് എന്ന് മനസ്സിലായപ്പോൾ ആദിത്യൻ തലയാട്ടി.
"നീ എന്തിനെ കുറിച്ചാണ് ആശയ കുഴപ്പത്തിൽ ആകുന്നത്?" ആദിര ചോദിച്ചു. ആദിത്യന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് ശബ്ദം താഴ്ത്തി ആണ് അവൾ അത് ചോദിച്ചത്.
“അവൾക്ക് എന്നെ ശെരിക്കും താല്പര്യം ഉണ്ടോ എന്ന് എനിക്കറിയില്ല.” ആദിത്യൻ പറഞ്ഞു. ഇത് കേട്ട് ആദിര ഉടനെ കണ്ണുകൾ ഉരുട്ടി അത്ഭുതത്തോടെ അവനെ നോക്കി.
“അത് വളരെ വ്യക്തമാണ് ആദിത്യ.” അവൾ മന്ത്രിച്ചു. "അവൾക്ക് നിന്നിൽ നിന്ന് കണ്ണ് എടുക്കാൻ കഴിയുന്നില്ല. അത് അവളെ അലട്ടുന്നും ഉണ്ടെന്ന് എനിക്ക് തോനുന്നു."
"ഞങ്ങൾ ആദ്യമേ തന്നെ അടിസ്ഥാന നിയമങ്ങൾ സ്ഥാപിച്ചിരുന്നു. ഞങ്ങൾ എന്തായാലും കിടക്ക പങ്കിടില്ലെന്ന് അവൾ എന്നോട് പറഞ്ഞു. അത് ഒരു അതിര് കടക്കൽ ആണെന്ന് അവൾ വിശ്വസിക്കുന്നു."
ആദിര ചിരിച്ച് കൊണ്ട് ചോദിച്ചു. "അപ്പോൾ?"
"അതിനാൽ നിയമങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ അതോ ഞാൻ ഒരു നീക്കം നടത്തണം എന്ന് അവൾ ആഗ്രഹിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പിന്നെ അവൾ എന്റെ കീഴിൽ ജോലി ചെയ്യുന്നു. അവൾ ശരിക്കും അവളുടെ ജോലിയിൽ മിടുക്കി ആണ്."
"അവൾ അവളുടെ ജോലിയിൽ നല്ലതാനെങ്കിൽ എന്താ. അവൾ സുന്ദരിയാണെന്ന് നീ കരുതുന്നു. നീ സുന്ദരൻ ആണെന്ന് അവൾ കരുതുന്നു. ഇത് എന്നെ
💬 Comments
View all comments