Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
കുഴപ്പമൊന്നും ഇല്ലാലോ, ആദിത്യ?" അവനെ സൂക്ഷിച്ച് നോക്കി കൊണ്ട് പ്രിയ ചോദിച്ചു. അവൾ കട്ടിലിന്റെ അരികിൽ നിന്ന് കൊണ്ട് അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുന്നത് ആദിത്യൻ കണ്ടു. അവൾ ഇപ്പോഴും അവന്റെ ഫുട്ബോൾ ടീഷർട്ട് തന്നെ ആണ് ധരിച്ചിരുന്നത്. അവൾ ആശങ്കയോടെ അവനെ തന്നെ നോക്കി നിൽക്കുക ആയിരുന്നു.
"നീ ഇന്നലെ . . . ."
"ഞാൻ ഇന്നലെ എന്ത്?"
അവൻ അവളുടെ മുഖത്ത് നിന്ന് ദൃഷ്ട്ടി മാറ്റി പിന്നെയും അവളെ ഒന്ന് കൂടെ സൂക്ഷിച്ച് നോക്കി.
"ഞാൻ താങ്കളുടെ ഷവർ ശെരിയാക്കാൻ പോവുകയാണ്. താങ്കൾ ഉറക്കം വിട്ട് എഴുനെൽക്കേണ്ട സമയം ആയി ആദിത്യ. ഇന്ന് വളരെ തിരക്കുള്ള ഒരു ദിവസം ആണ്." അവൾ അത് പറഞ്ഞ് കൊണ്ട് ബാത്റൂമിലേക്ക് പോയി.
"ഇന്നലെ ഞാൻ സ്വപ്നം കണ്ടത് ആയിരുന്നോ?. അല്ലെങ്കിൽ അത് പ്രിയ ആയിരുന്നില്ലേ. പക്ഷെ വേറൊരാൾ . . ." ആദിത്യൻ ആകെ ചിന്താകുഴപ്പത്തിൽ ആയി. "എന്റെ ജീവിതത്തിൽ ഇത് എന്താണ് സംഭവിക്കുന്നത്." അവൻ സ്വയം ചോദിച്ചു.
അവൾ ബാത്‌റൂമിൽ നിന്ന് തിരിച്ച് വന്ന് കട്ടിലിന്റെ അരികിൽ നിന്നു. "വരൂ താങ്കൾക്ക് പത്ത് മിനിറ്റിനുള്ളിൽ കുളിച്ച് തയ്യാറായി വ്യായാമത്തിനായി ജൂഡിനെ കാണാൻ ജിമ്മിൽ പോണം." അവൾ കണ്ണുകൾ പൊത്തി അവന്റെ പുതപ്പ് ഒറ്റ വലിക്ക് മാറ്റി കൊണ്ട് പറഞ്ഞു.
ആദിത്യൻ പതുക്കെ കട്ടിലിൽ എഴുനേറ്റ് ഇരുന്നു. ഇപ്പോഴും വേതന എടുക്കുന്ന ശരീരത്തിന് ഒരു അയവ് വരുത്താൻ ഒന്ന് മൂരിനിവർന്ന് കൊണ്ട് അവൻ എഴുനേറ്റ് നിന്നു. അവൻ നഗ്നനായി ബാത്റൂമിലേക്ക് നടന്ന് നേരെ ഷവറിന്റെ ഉള്ളിലേക്ക് കയറി. ഷവറിലൂടെ വരുന്ന വെള്ളത്തിന് ചൂട് കുറഞ്ഞത് പോലെ അവന് തോന്നി.
"വെള്ളത്തിന് ഇന്ന് ചൂട് കുറവാണോ?" അതിന്റെ ചൂട് എങ്ങനെ കൂട്ടാം എന്ന് അറിയാത്തത് കൊണ്ട് അവൻ പ്രിയയോട് വിളിച്ച് ചോദിച്ചു.
💬 Comments
View all comments