Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
"വരൂ താങ്കൾക്ക് പത്ത് മിനിറ്റിനുള്ളിൽ കുളിച്ച് തയ്യാറായി വ്യായാമത്തിനായി ജൂഡിനെ കാണാൻ ജിമ്മിൽ പോണം." അവൾ കണ്ണുകൾ പൊത്തി അവന്റെ പുതപ്പ് ഒറ്റ വലിക്ക് മാറ്റി കൊണ്ട് പറഞ്ഞു.
ആദിത്യൻ പതുക്കെ കട്ടിലിൽ എഴുനേറ്റ് ഇരുന്നു. ഇപ്പോഴും വേതന എടുക്കുന്ന ശരീരത്തിന് ഒരു അയവ് വരുത്താൻ ഒന്ന് മൂരിനിവർന്ന് കൊണ്ട് അവൻ എഴുനേറ്റ് നിന്നു. അവൻ നഗ്നനായി ബാത്റൂമിലേക്ക് നടന്ന് നേരെ ഷവറിന്റെ ഉള്ളിലേക്ക് കയറി. ഷവറിലൂടെ വരുന്ന വെള്ളത്തിന് ചൂട് കുറഞ്ഞത് പോലെ അവന് തോന്നി.
"വെള്ളത്തിന് ഇന്ന് ചൂട് കുറവാണോ?" അതിന്റെ ചൂട് എങ്ങനെ കൂട്ടാം എന്ന് അറിയാത്തത് കൊണ്ട് അവൻ പ്രിയയോട് വിളിച്ച് ചോദിച്ചു.
"ഇപ്പോഴും ഉറക്കപ്പിച്ചിൽ തന്നെ ആണോ. താങ്കൾക്ക് ഇന്ന് എന്ത് പറ്റി?." അവൾ വിളിച്ച് ചോദിച്ചു. അവൾ ബാത്റൂമിന്റെ ഉള്ളിലേക്ക് കയറി വരുന്ന ശബ്ദം അവൻ കേട്ടു. "താങ്കൾ ഇന്ന് . . .വേറൊരു ലോകത്ത് ഉള്ള പോലെ."
"നീ ഇന്നലെ രാത്രി എന്റെ ബെഡ്‌റൂമിൽ വന്നിരുന്നോ?." അവൻ ഒന്ന് സംശയിച്ച് നിന്നതിന് ശേഷം അവളോട് ചോദിച്ചു.
"പ്രസംഗത്തെ കുറിച്ച് സംസാരിക്കാൻ വന്നിരുന്നു."
"അതല്ല, അതിന് ശേഷം . . . . നമ്മളുടെ മുഴുവൻ സംസാരം കഴിഞ്ഞതിന് ശേഷം."
"ഇല്ല, പിന്നെ ഇപ്പോൾ ആണ് ഞാൻ താങ്കളുടെ ബെഡ്റൂമിലേക്ക് വരുന്നത്."
"അപ്പോൾ നീ ഇന്നലെ രാത്രി ബെഡ്‌റൂമിൽ വന്നില്ല അല്ലെ?."
"ഞാൻ അത് തന്നെ അല്ലെ പറഞ്ഞത്." അവൾ മറുപടി പറഞ്ഞു. "താങ്കൾക്ക് ഇത് എന്ത് പറ്റി?."
"ഇന്നലെ രാത്രി ആരോ എന്റെ ബെഡ്‌റൂമിൽ വന്നിരുന്നു. എന്നിട്ട് . . . ."
"എന്നിട്ട് എന്ത്?." അവൾ ചോദിച്ചു. ഒന്ന് ആലോജിച്ചപ്പോൾ അവൾക്ക് ഒരു ഊഹം കിട്ടി അവൾ പറഞ്ഞു. "ദൈവമേ ശെരിക്കും . . ."
"അതെ." ആദിത്യൻ പറഞ്ഞു. ആ ചെറു ചൂട് വെള്ളം ശരീരത്തിലൂടെ ഒഴുകി ഇറങ്ങുമ്പോൾ തല കുടഞ്ഞ് കൊണ്ട് അവൻ പറഞ്ഞു. "ശെരിക്കും."
"എന്നിട്ട് നിങ്ങൾ രണ്ട് പേരും . . . ."
"അതെ. അന്നേരം ബെഡ്‌റൂമിൽ നല്ല ഇരുട്ടായിരുന്നു.
💬 Comments
View all comments