Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
ആദിത്യൻ ആലോചിച്ചു. അവനെ കളിപ്പിച്ച് പുറകിലേക്ക് മാറിയത് ആണ് അവനെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. അത് അല്ലാതെ മറ്റൊരു കാരണവും അവളെ ഇതിനോട് കൂട്ടിയിണക്കാൻ അവന് കണ്ട് പിടിക്കാൻ കഴിഞ്ഞില്ല.
"അപ്പോൾ ഇന്നലെ രാത്രി എങ്ങനെ ഉണ്ടായിരുന്നു?." ആദിര ഒരു പുരികം ഉയർത്തി കണ്ണുകളിൽ ഒരു തിളക്കത്തോടെ ചോദിച്ചു.
"ഇന്നലെ രാത്രി?." അവൻ തല കുടഞ്ഞ് കൊണ്ട് ഒരു ദീർഘനിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു. "ഒന്നും സംഭവിച്ചില്ല. പിന്നെ ഞാൻ വിചാരിച്ചു എന്തോ സംഭവിച്ചു എന്ന് പക്ഷെ ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല."
"നീ പറഞ്ഞത് നിനക്കല്ലാതെ വേറെ ആർക്കെങ്കിലും മനസ്സിലാകും എന്ന് നീ കരുതുന്നുണ്ടോ?, ആദിത്യ." ആദിര ചിരിച്ച് കൊണ്ട് ചോദിച്ചു.
"അത് വിട്ട് കള. എനിക്ക് അതിനെ കുറിച്ച് സംസാരിക്കാൻ താല്പര്യം ഇല്ല."
"നിങ്ങൾ തമ്മിൽ വല്ല വഴക്കും ഉണ്ടായോ?."
ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് സിഗററ്റ് കുത്തിക്കെടുത്തി കൊണ്ട് പറഞ്ഞു. "വാ നമുക്ക് പോകാം."
അവർ പടിക്കെട്ടിന്റെ താഴെ എത്തിയപ്പോൾ അവിടത്തെ തിരക്ക് കണ്ട് ഒന്ന് നിന്നു. ദ്വീപിലെ സ്റ്റാഫുകൾ മേശകളും കസേരകളും താഴെ ഉള്ള ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് നിന്ന് ചുമന്ന് കൊണ്ട് പോവുക ആയിരുന്നു. അവിടെ ഉണ്ടായിരുന്ന ആ വലിയ മേശ കുറച്ച് പേർ ചേർന്ന് ചുമന്ന് കൊണ്ട് പോവുകയാണ്. അകത്ത് മേശക്ക് ചുറ്റും ഉണ്ടായിരുന്ന സോഫകൾ കുറച്ച് പേർ നീക്കി ഒരുക്കി വയ്ക്കുക ആണ്.
"എന്താണ് ഇവിടെ നടക്കുന്നത്?." തിരക്ക് കണ്ട് ആദിര ചോദിച്ചു.
"ശവ സംസ്കാരത്തിന് വേണ്ടി ആയിരിക്കും." ആദിത്യൻ മറുപടി പറഞ്ഞു. "വാ നമുക്ക് പോകാം."
അവർ ജിമ്മിലേക്ക് പോകുന്ന വഴിക്ക് ദ്വീപിലെ സ്റ്റാഫുകൾ നടപ്പാത വൃത്തിയാക്കുകയും ഭക്ഷണ സാധനങ്ങൾ കൊണ്ട് പോകുകയും ചെയ്യുന്നത് കണ്ടു. ദ്വീപിൽ ഉള്ള മുഴുവൻ സ്റ്റാഫുകൾ ഓരോ പണികളിൽ മുഴുകി
💬 Comments
View all comments