Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
നിമിഷം ഉണ്ടായിരുന്നു." പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
"അതാണോ നിന്നെ ആകർഷിക്കുന്നത്?" ആദിത്യൻ ചിരിച്ചു. അത് കണ്ട് അവളുടെ മുഖം ചുവന്ന് തുടുത്തു. അവൻ ഒന്ന്കൂടെ അനങ്ങി നേരെ ഇരുന്നു.
"ഓരോരുത്തർക്ക് ഓരോ കാര്യങ്ങൾ ആണ് ഇഷ്ട്ടപ്പെടുന്നത്." പ്രിയ കുറച്ച് നിമിഷങ്ങൾക്ക് ശേഷം പറഞ്ഞു. "എനിക്ക് ബുദ്ധി സാമർഥ്യം ഉള്ളവരെ വളരെ ഇഷ്ടമാണ്. സുന്ദരന്മാർ കാണാൻ രസമാണ് എന്ന് അല്ലാതെ അവർ എന്നെ സ്വാധീനിക്കാർ ഇല്ല. ഞാൻ പറയുന്നത് നിനക്ക് മനസ്സിലാവുന്നുണ്ടോ?."
"അപ്പോൾ ഞാൻ ഇന്നലെ പ്രസംഗം ശെരിയാക്കിയപ്പോൾ?." ആദിത്യൻ കുറച്ച് സമയം ചിന്തിച്ചതിന് ശേഷം ചോദിച്ചു.
"കട്ടിലിൽ നിന്ന് എഴുനേറ്റ് പോകാൻ ഞാൻ ശെരിക്കും കഷ്ട്ടപ്പെട്ടൂ." പ്രിയ ചിരിച്ച് കൊണ്ട് ചുണ്ട് കടിച്ചതിന് ശേഷം പറഞ്ഞു.
"അപ്പോൾ എന്റെ പഴയ കമ്പനിയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ തന്ത്രപരമായ കാര്യങ്ങളും പദ്ധതികളും പറഞ്ഞാൽ നീ ഇപ്പോൾ എന്റെ കൂടെ ഈ ബാത്ടബ്ബിൽ കയറുമോ?." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
"അധികം സാമർഥ്യം കാണിക്കണ്ട, ആദിത്യ. വെറുതെ കുറച്ച് വിവരങ്ങൾ അല്ല എന്നെ ആകർഷിക്കുന്നത്. അങ്ങനെ ആയിരുന്നെങ്കിൽ എല്ലാ ദിവസവും എനിക്ക് ലഭിക്കുന്ന വിവരങ്ങൾ എന്നെ എഴുനേറ്റ് നിൽക്കാൻ പോലും പറ്റാത്ത പരുവം ആക്കിയേനെ."
"ഞാൻ അത് കണ്ട് പിടിക്കും, പ്രിയ. നിന്നെ എങ്ങനെ എന്നിലേക്ക് ആകർഷിക്കാം എന്ന്." ആദിത്യൻ കണ്ണുകൾ ചുരുക്കി കൊണ്ട് പറഞ്ഞു.
"നമ്മൾ തീരുമാനിച്ച നിയമങ്ങൾ മറക്കരുത്, ആദിത്യ."പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഞാൻ എന്തായാലും വെറുതെ ഇരിക്കില്ല. നീ ഇന്നലെ ചെയ്ത് തന്നത് പോലെ എന്റെ പുറം മസ്സാജ് ചെയ്ത് തരാൻ പറ്റുമോ?."
"ഓഹോ. അതിൽ നിനക്ക് വേറെ ദുരുദ്ദേശം ഒന്നും ഇല്ലല്ലോ?."
"ഇല്ല എന്ന് പറയാൻ പറ്റില്ല പക്ഷെ ഞാൻ ഇപ്പോൾ അനങ്ങാൻ പോലും പറ്റാതെ ഇരിക്കുകയാണ്. ഞാൻ കുറുമ്പ് ഒന്നും കാണിക്കില്ല എന്ന് ഉറപ്പ് തരുകയാണെങ്കിൽ
💬 Comments
View all comments