Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
അവൾ കൈകളിൽ നിന്ന് സോപ്പിനെ സ്വതന്ത്രൻ ആക്കി അത് അവന്റെ കാലുകൾക്ക് ഇടയിലൂടെ ബാത്ടബ്ബിലേക്ക് വീണു. അവൾ കൈകൾ അവന്റെ നെഞ്ചിൽ അമർത്തി വ്യായാമത്താൽ ഉരുണ്ട് കട്ടി കൂടി ഇരുന്ന പേശികൾ ഉടച്ച് കൊടുത്തു.
അവളുടെ ചൂട് നിശ്വാസം അവന്റെ ഇടത് ചെവിയുടെ അടിയിൽ കഴുത്തിലായി പതിച്ച് കൊണ്ട് ഇരുന്നു. അവൾ വളരെ ശ്രേദ്ധയോടെ അവന്റെ പേശികൾ ഉടച്ച് അവന്റെ വേദനക്ക് ഒരു ആശ്വാസം കണ്ടെത്തി.
"ഇത് സ്വർഗ്ഗമാണ്." ആദിത്യൻ പറഞ്ഞു.
"നിനക്ക് ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം." അവൾ അവന്റെ ചെവിയിൽ സ്വകാര്യം എന്ന പോലെ പറഞ്ഞു. അവൾ കൈകുമ്പിളിൽ വെള്ളം എടുത്ത് അവന്റെ നെഞ്ചിലുള്ള സോപ്പ് പാത കഴുകി കളഞ്ഞു.
"കഴിഞ്ഞു." പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
"നന്ദി പ്രിയ." അവൻ അനങ്ങാതെ അവിടെ തന്നെ ഇരുന്ന് കൊണ്ട് പറഞ്ഞു.
അവളും അനങ്ങാതെ അവന്റെ ശരീരം അവളുടെ ശരീരത്തിലേക്ക് അമർത്തി കെട്ടിപ്പിടിച്ച് കൊണ്ട് ഒരു കാമുകിയെ പോലെ ഇരുന്നു.
"നമുക്ക് എഴുനേൽക്കാൻ ഉള്ള സമയം ആയി." കുറച്ച് നിമിഷങ്ങൾക്ക് ശേഷം പ്രിയ പറഞ്ഞു.
"വേണ്ടാ എഴുനെൽക്കണ്ട." ആദിത്യൻ കുറുമ്പൊടെ പറഞ്ഞു. "നമുക്ക് ഇങ്ങനെ തന്നെ ഇന്ന് മുഴുവൻ ഇരിക്കാം."
"അപ്പോൾ ശവസംസ്കാര ചടങ്ങോ?."
"നമുക്ക് അത് നാളത്തേക്ക് മാറ്റി വയ്ക്കാം."
"ചൈത്ര ഇപ്പോൾ നിന്റെ പുതിയ സ്യൂട്ട് കൊണ്ട് വരും." പ്രിയ അവനെ ഓർമ്മപ്പെടുത്തി.
"ചൈത്ര?." ആദിത്യൻ മുരണ്ട്‍ കൊണ്ട് ചോദിച്ചു. "എനിക്ക് ഒരു തോക്കോ മറ്റോ വേണം."
"ആളുകളെ വെടി വയ്ക്കുന്നത് ഈ ദ്വീപിൽ പറ്റില്ല." പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
"അവൾ എന്റെ അടുത്ത് വരാതെ ഇരിക്കാൻ നിയമ നടപടി എടുത്തലോ."
"ഇവിടെ കോടതിയും ഇല്ല."
"എങ്കിൽ അവളെ ജോലിയിൽ നിന്ന് പിരിച്ച് വിടാം."
"അവൾ അതൊന്നും കേൾക്കില്ല." പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. "എന്തായാലും നമുക്ക് ഇവിടെ നിന്ന്
💬 Comments
View all comments