Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
എടുക്കുക ആയിരുന്നു.
"സ്യൂട്ടിന് നന്ദി." അനഘ പുറത്തേക്ക് പോകുമ്പോൾ ആദിത്യൻ അവളോട് പറഞ്ഞു.
അവൾ ആദിത്യനെ നോക്കി മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി നൽകി. അത് കണ്ട് ആദിത്യൻ ചിരിച്ചു.
"ആർക്കും ചൈത്രയുടെ വായ അടപ്പിക്കാൻ പറ്റും എന്ന് ഞാൻ കരുതിയിരുന്നില്ല." അനഘ പെട്ടെന്ന് പറഞ്ഞു. "എനിക്ക് അത് കണ്ട് വളരെ സന്തോഷമായി."
"അത് കൊള്ളാം." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
അനഘ പുറത്തേക്ക് പോയതിന്റെ പുറകെ ആദിയയും സോഫിയയും അവളെ അനുഗമിച്ച് അവരുടെ സ്യൂട്ട് റൂമിലേക്ക് പോയി. ആദിത്യൻ ഉടുപ്പ് മാറാനായി തിരിഞ്ഞ് ബെഡ്റൂമിലേക്ക് പോകുമ്പോൾ പ്രിയ ലൗഞ്ചിന്റെ വാതിൽക്കൽ അവനെ നോക്കി നിൽക്കുന്നത് കണ്ടു.
"ഇഷ്ട്ടപ്പെട്ടോ?."
"അവളുടെ വായടപ്പിച്ചതോ?. എനിക്ക് ഇഷ്ടമായി." പ്രിയ പറഞ്ഞു. "സ്യൂട്ട് കൊള്ളാം." അവൾ ഒന്ന് കൂടി അവന്റെ തല മുതൽ കാല് വരെ നോക്കി വിലയിരുത്തി കൊണ്ട് പറഞ്ഞു. "വളരെ നന്നായിട്ടുണ്ട്."
"എനിക്കും ഇഷ്ട്ടമായി." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"വേഗം പോയി അത് ചുളിക്കാതെ അഴിച്ച് മാറ്റി വായ്ക്ക്. ചൈത്ര പിന്നീട് വന്ന് അത് നോക്കും. ഇന്നത്തെ ഭക്ഷണം താഴെ ബാറിൽ ആണ്."
"ശെരി."
ആദിത്യൻ ബെഡ്റൂമിലേക്ക് പോയി അവിടെ കട്ടിലിന്റെ മുകളിൽ അവന് ഇന്ന് ഇടാനുള്ള ഉടുപ്പുകൾ ചൈത്ര എടുത്ത് വച്ചിരുന്നു. തന്റെ ജീവിതം എങ്ങനെയെല്ലാം മാറി മറിഞ്ഞിരിക്കുക ആണ് എന്ന് ആലോചിച്ച് അവൻ തല കുടഞ്ഞു.
അവൻ കുറച്ച് നിമിഷങ്ങൾ കൊണ്ട് ഉടുപ്പുകൾ മാറി. ഒരു കറുത്ത ജീൻസും ഒരു നിറം മങ്ങിയ ടീഷർട്ടും അതിന്റെ മുകളിൽ ഒരു കറുത്ത ഷർട്ടും ഷൂസും ആണ് അവൻ ധരിച്ചത്.
"വിരുന്നുകാർ വന്ന് എന്നെ ഈ ഉടുപ്പിൽ കണ്ടാൽ എന്ത് കരുതുമോ ആവോ." ആദിത്യൻ സ്വയം പറഞ്ഞ് കൊണ്ട് ഫോണും എടുത്ത് പുറത്തേക്ക് നടന്നു.
അവൻ ബാൽക്കണിയിൽ നിന്ന് കൊണ്ട് മൂന്നാമത്തെ സിഗററ്റ്
💬 Comments
View all comments