Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
"ജാക്കറ്റ് തരൂ." ചൈത്ര അനഘയോട് ആജ്ഞാപിച്ചു. അനഘ ജാക്കറ്റുമായി അവളുടെ അടുത്തേക്ക് ഓടി പോയി. ചൈത്ര അവന്റെ പുറകിൽ നിന്ന് കൊണ്ട് ആ ജാക്കറ്റ് അവനെ അണിയിപ്പിച്ചു. "തിരിഞ്ഞ് നിൽക്ക്. ഇനി നടക്ക്."
അവൻ നടന്ന് കൊണ്ട് തല കുനിച്ച് ജാക്കറ്റിലേക്ക് നോക്കി. ആ ജാക്കറ്റിൽ താൻ ഒന്ന്കൂടി സമർത്ഥൻ ആയത് പോലെ അവന് തോന്നി. താൻ ഓഫിസിൽ സാധാരണ ഇട്ട് കൊണ്ട് പോകാറുള്ള ജാക്കറ്റിനേക്കാൾ ഇത് തികച്ചും വേറൊരു നിലവാരത്തിൽ ഉള്ളതാണെന്ന് അവന് മനസ്സിലായി. ഈ ഉടുപ്പെല്ലാം അണിഞ്ഞ് നിൽകുമ്പോൾ തന്റെ ആത്മവിശ്വാസം വല്ലാതെ കൂടുന്നത് പോലെ ആദിത്യന് തോന്നി.
"അത് മതി." ചൈത്ര തല ആട്ടി കൊണ്ട് പറഞ്ഞു.
"അപ്പോൾ ഇതിന്റെ കൂടെ ഒരു ടൈ വേണ്ടേ?." ആദിത്യൻ ചോദിച്ചു.
"ടൈയും വേണ്ടാ കോളറും വേണ്ടാ. ഇതാണ് നിങ്ങൾ ഇന്ന് ശവസംസ്കാര ചടങ്ങിൽ ഇടുന്നത്." ചൈത്ര ആജ്ഞാപിച്ചു. അവൾ തിരിഞ്ഞ് അനഘയോട് പറഞ്ഞു. "പോയി ആദിയയുടെ ഉടുപ്പ് എടുത്ത് കൊണ്ട് വാ."
ചൈത്ര പെട്ടെന്ന് ആദിത്യന്റെ നേരെ തിരിഞ്ഞ് കൊണ്ട് പറഞ്ഞു. "ഇപ്പോൾ തന്നെ അകിരോയെ കണ്ട് നിങ്ങളുടെ താടി വെട്ടി ഒതുക്കാൻ പറയണം."
"ഭക്ഷണം കഴിച്ചതിന് ശേഷം." ആദിത്യൻ പറഞ്ഞു.
"ഞാൻ ഭക്ഷണം കഴിച്ചിട്ട് പോകാനാണോ പറഞ്ഞത്?." ചൈത്ര കർക്കശമായി ചോദിച്ചു.
ആദിത്യന്റെ മുഖം വലിഞ്ഞ് മുറുകി. അവൻ പറഞ്ഞു. "ഞാൻ നിങ്ങളോട് മുൻപേ പറഞ്ഞതാണ് നിങ്ങളുടെ സംഭാഷണ രീതി എനിക്ക് പിടിക്കുന്നല്ല. നല്ല സ്യൂട്ടോ ജാക്കറ്റോ എന്തുമാകട്ടെ എന്നോട് എനി ഇങ്ങനെ സംസാരിച്ചാൽ അത് നിങ്ങളുടെ നല്ലതിന് ആയിരിക്കില്ല."
അവൾ എന്തോ പറയാൻ വേണ്ടി വായ തുറന്നു പക്ഷെ അപ്പോൾ ആദിത്യന്റെ മുഖ ദേഷ്യത്താൽ വലിഞ്ഞ് മുറുകുന്നത് കണ്ട് അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി. അപ്പോൾ അനഘ അവിടെ അഴിച്ച് ഇട്ടിരുന്ന പ്ലാസ്റ്റിക് കവറുകൾ പെറുക്കി
💬 Comments
View all comments