Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
ഇരിക്കുമ്പോൾ ചൈത്ര ബെഡ്റൂമിലേക്ക് പോയി ഒരു ഷൂസിന്റെ പെട്ടിയുമായി തിരിച്ച് വന്നു.
അവൻ അണിഞ്ഞ ഉടുപ്പുകൾ വളരെ മൃദുവായതും വിലകൂടിയതും ആയിരുന്നു. അവൾ കൊണ്ട് വന്ന പാന്റ് അവന്റെ ശരീരത്തോട് നല്ലോണം ഇണങ്ങി കിടന്നു. അവൾ ബെഡ്‌റൂമിൽ നിന്ന് കൊണ്ട് വന്ന ബോക്സിൽ നിന്ന് ഒരു കറുത്ത ഷൂസ് പുറത്തേക്ക് എടുത്തു. ഷൂസിന്റെ ഉള്ളിൽ ഒരു കറുത്ത സോക്‌സും ചുരുട്ടി വച്ചിരുന്നു. അവൻ അതും അണിഞ്ഞ് എഴുന്നേറ്റ് നിന്നു.
"ഈ ഉടുപ്പ് ഇദ്ദേഹത്തിന് നന്നായി ചേരുന്നുണ്ട്." അനഘ പെട്ടെന്ന് പറഞ്ഞു.
"ഉറപ്പായും ചേരും." ചൈത്ര ഗൗരവത്തോടെ പറഞ്ഞു. "ഞാൻ ആണ് അതിന്റെ അളവ് എടുത്തത്. വേഗം നടന്ന് നോക്ക്."
"എന്നോട് ആണോ?." ആദിത്യൻ ചോദിച്ചു.
ചൈത്ര അവനെ ഒരു പൊട്ടനെ എന്ന പോലെ നോക്കി. ആദിത്യൻ തല കുടഞ്ഞ് കൊണ്ട് അവൾ പറഞ്ഞത് പോലെ ചെയ്തു. അവൻ ആ ലൗഞ്ചിൽ അവർക്ക് തൃപ്തിയാകുന്നത് വരെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
ചൈത്ര അവനെ കൊണ്ട് ഒരു കൈ ഇല്ലാത്ത കൊട്ട് അണിയിപ്പിച്ചു. അതിനും പാന്റിന്റെ പോലെ കറുപ്പ് നിറം ആയിരുന്നു. ചൈത്ര അതിന്റെ പുറകിലുള്ള സ്ട്രാപ്പ് വലിച്ച് അവന്റെ ശരീരത്തിൽ ഒട്ടിക്കിടക്കുന്നത് പോലെ ആക്കി വച്ചു. കോട്ടിന്റെ അവസാനത്തെ ബട്ടൺ ഒരിക്കലും ഇടരുതെന്ന് ഉപദേശവും നൽകി. അപ്പോഴേക്കും ആദിയയും സോഫിയയും അവരുടെ അടുത്തേക്ക് വന്നു.
"ഹമ്മോ ചുള്ളൻ." ആദിയ ആശ്ചര്യത്തോടെ അവനെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.
"വളരെ നന്നായിട്ടുണ്ട് ചൈത്ര." ആദിത്യനെ വിലയിരുത്തി കൊണ്ട് സോഫിയ പറഞ്ഞു. "ആദിത്യ, താങ്കൾക്ക് ഈ ഉടുപ്പ് നന്നായി ചേരുന്നുണ്ട്. പിന്നെ വ്യായാമത്തിന്റെ ഗുണങ്ങൾ താങ്കളുടെ ശരീരത്തിൽ കാണാനുണ്ട്. എന്തായാലും വ്യായാമം ഒരിക്കലും മുടക്കണ്ടാ."
"ഓഹ് നന്ദി." ആദിത്യൻ സന്തോഷത്തോടെ പറഞ്ഞു. ആദിയ അവനെ നോക്കി ശെരിയാണ് എന്ന രീതിയിൽ തല ആട്ടി ഒരു കണ്ണടച്ച് കാണിച്ചു.
💬 Comments
View all comments