Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
നിന്ന് ചൈത്ര നിങ്ങൾക്കായി ഉണ്ടാക്കിയ ഉടുപ്പുകൾ അണിഞ്ഞ് താഴേക്ക് വരുന്നു. അവിടെ അഥിതികൾക്ക് ഒപ്പോം ഡ്രിങ്ക്സ് കഴിച്ചതിന് ശേഷം ശവസംസ്കാര ചടങ്ങിനായി പോകുന്നു. എല്ലാരോടും സംസാരിക്കുക, കൈകൊടുക്കുക അങ്ങനെ അങ്ങനെ. . . .ജേക്കബും സോഫിയയും ഞാനും നിങ്ങളുടെ കൂടെ തന്നെ ഉണ്ടാവും, ആൾക്കാരെ പരിചയപ്പെടുത്തി താരനും എന്തെങ്കിലും പ്രേശ്നങ്ങൾ ഉണ്ടാവുക ആണെങ്കിൽ അതിൽ നിന്ന് രക്ഷിക്കാനും. ആ സമയം കൊണ്ട് ലക്ഷ്മിയും പീറ്ററും സഹായത്തിനായി നമ്മുടെ കൂടെ കൂടും."
"അവർ ആരാണ്?." ആദിയ ചോദിച്ചു.
"ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്നവർ. മനു വർമ്മക്ക് അഞ്ച് സഹായികൾ ആണ് ഉണ്ടായിരുന്നത് ജേക്കബ്, സോഫിയ, ലക്ഷ്മി, പീറ്റർ പിന്നെ ഞാനും." പ്രിയ പറഞ്ഞു. "അതിൽ പീറ്റർ ഓഫീസിലെ കാര്യങ്ങൾ നോക്കുക ആണ്. ലക്ഷ്മി ശവ സംസ്കാരത്തിന്റെ കാര്യങ്ങളുമായി തിരക്കിലാണ്. അത് കൊണ്ട് ആണ് നിങ്ങൾ അവർ രണ്ട് പേരെയും ഇത് വരെ കാണാതെ ഇരുന്നത്."
"ഓഹ് ശെരി."
"സംസ്കാര ചടങ്ങുകൾ നാല് മണിക്ക് തുടങ്ങും. നാലരക്ക് ആദിത്യന്റെ പ്രസംഗം."
"ശെരി." ആദിത്യൻ പറഞ്ഞു.
"പ്രസംഗം എവിടെ വരെ ആയി?." ആദിയ ആദിത്യനോട് ചോദിച്ചു.
"ഏകദേശം കഴിഞ്ഞു." ആദിത്യൻ പറഞ്ഞു. "എനിക്ക് ഒന്ന് കൂടി അത് വായിക്കാൻ ഉണ്ട്."
"ഭക്ഷണം കഴിച്ചതിന് ശേഷം നിങ്ങൾക്ക് അത് ചെയ്യാം." പ്രിയ തല ആട്ടി കൊണ്ട് പറഞ്ഞു.
"ചൈത്ര അകിരോയെ കണ്ട് എന്റെ താടി ശെരിയാക്കാൻ പറഞ്ഞു." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. ഇത് കേട്ട് ആദിയ അവനെ നോക്കി കണ്ണിറുക്കി കാണിച്ച് കൊണ്ട് ചിരിച്ചു.
"നിനക്ക് ഇങ്ങനെ താടി ഉള്ളത് ആണ് ഭംഗി." ആദിര നെറ്റി ചുളിച്ച് കൊണ്ട് പറഞ്ഞു.
"എന്തായാലും അകിരോയെ പോയി കാണണം." പ്രിയ അവളുടെ അഭിപ്രായം പറഞ്ഞു. "ചൈത്ര ഒരു തലവേദന ആണ് പക്ഷെ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ അവൾ പറയുന്നത് എപ്പോഴും
💬 Comments
View all comments