Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
വിഷമത്തോടെ പറഞ്ഞു.
"എന്നാൽ ഇപ്പോൾ ഉണ്ട്." ആദിത്യൻ ഉറപ്പിച്ച് പറഞ്ഞു.
"അത് കൊള്ളാം നല്ലതാണ്." ആദിയ പെട്ടെന്ന് പറഞ്ഞു. "ഞാൻ സോഫിയയോട് ഇത് തന്നെ പറയും."
"അതെ, ഞാൻ ജേക്കബിനോടും." ആദിര പറഞ്ഞു. "അയാൾ കുറച്ച് ദിവസങ്ങളായി കഷ്ട്ടപ്പെട്ട് ഒരു ഒഴിവും ഇല്ലാതെ ജോലി ചെയ്യുകയാണ്. കുറച്ച് സമയം അവധി കിട്ടുന്നത് എന്ത് കൊണ്ടും നല്ലതായിരിക്കും."
"നിങ്ങൾക്ക് കുറെ അഥിതികൾ ഉണ്ടാവും." പ്രിയ പറഞ്ഞ് തുടങ്ങി പക്ഷെ ആദിത്യൻ അവളെ ഇടക്ക് വച്ച് നിർത്തി.
"ഇല്ല, നിങ്ങളുടെ ദുഃഖം മാറ്റാൻ കുറച്ച് സമയം അത്യാവശ്യം ആണ്. നിങ്ങളുടെ മനസ്സ് ശാന്തമാക്കാൻ കുറച്ച് കുടിക്കുന്നത് നല്ലതായിരിക്കും. കുറച്ച് അഥിതികളോട് സംസാരിക്കാൻ ഞങ്ങൾക്ക് ഒരു പ്രേശ്നവും ഉണ്ടാവില്ല. അഥവാ എന്തെങ്കിലും പ്രെശ്നം ഉണ്ടായാൽ നിങ്ങളിൽ ആരെങ്കിലും ഇവിടെ തന്നെ കാണുമല്ലോ."
പ്രിയ ഇത് കേട്ട് തീരെ താല്പര്യം ഇല്ലാതെ നിന്നു പക്ഷെ അവൾക്ക് അപ്പോൾ ആദിത്യന്റെ കൂടെ വഴക്ക് കൂടാൻ ഇഷ്ട്ടം ഇല്ലായിരുന്നത് കൊണ്ട് മിണ്ടാതെ ഇരുന്നു.
"അത് കഴിഞ്ഞ് പിന്നെ വേറെ പരിപാടികൾ ഒന്നും ഇല്ല." പ്രിയ കാര്യങ്ങൾ പറഞ്ഞ് തീർത്തു. "പത്രക്കാർ നമ്മുടെ മീഡിയ ആളുകളെ വിളിച്ച് നിങ്ങളുടെ ഇന്റർവ്യൂവിന് വേണ്ടി ശല്യം ചെയ്ത് കൊണ്ട് ഇരിക്കുകയാണ്. പിന്നെ കുറച്ച് ആൾക്കാർ നിങ്ങളെ കുറിച്ച് സംസാരിക്കാൻ വേണ്ടി പത്രങ്ങളോട് താല്പര്യം പ്രകടിപ്പിച്ചിട്ട് ഉണ്ട്."
"എന്റെ പഴയ കാലത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഉണ്ടോ?." ആദിര ആകാംഷയോടെ ചോദിച്ചു.
"ഇത് വരെ ഇല്ല." പ്രിയ മറുപടി പറഞ്ഞു. "പ്രശസ്തരായ ചില എഴുത്ത് കാരികൾ മുൻപ് ഡാൻസർമാർ ആയിരുന്നു. നിങ്ങൾ മുൻപ് ഒരു ഡാൻസർ ആയിരുന്നു എന്ന് അറിഞ്ഞാൽ മിക്കവാറും നിങ്ങൾക്ക് കഥ എഴുതാൻ ഉള്ള ഓഫറുകൾ വരും. അവർ എപ്പോഴും പുതിയ എഴുത്തു കാരികൾക്ക് വേണ്ടി തിരഞ്ഞ് നടന്ന് കൊണ്ട് ഇരിക്കുകയാണ്."
"പത്രക്കാർ എന്നെ
💬 Comments
View all comments