0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]

Author : Kambikathakal Read All Parts 950
ഒരു വേശ്യ ആയി ചിത്രീകരിച്ചാൽ അത് എല്ലാം കുളമാകും." ആദിര വിഷമത്തോടെ പറഞ്ഞു. "അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ മീഡിയ ടീം അതിന് വേണ്ടിയുള്ള മറു മരുന്ന് ഇപ്പോഴേ തയ്യാറാക്കി വച്ചിട്ട് ഉണ്ട്." പ്രിയ മറുപടി പറഞ്ഞു. ആദിര ഇത് കേട്ടതിന് ശേഷവും വിഷമിച്ച് തന്നെ ഇരുന്നു. പ്രിയ അവളുടെ ശ്രെദ്ധ ആദിയയിലേക്ക് തിരിച്ചു. "നിങ്ങളുടെ ഫോട്ടോഗ്രാഫിയെ കുറിച്ച് കൂടുതൽ സംസാരം നടക്കുന്നുണ്ട്. നിങ്ങൾ മിസ്സി പേരെഗ്രിമിന്റെ ഫോട്ടോ എടുത്തതിനെ കുറിച്ചാണ് കൂടുതൽ സംസാരിക്കുന്നത്." പ്രിയ ആദിയയോട് പറഞ്ഞു. "നിങ്ങൾ പ്രശസ്തരുടെ ഫോട്ടോഗ്രാഫർ ആയിരുന്നു എന്നാണ് പറയുന്നത്." "ഒരു പച്ച ചുമരും പുറകിൽ ഒരു ജനലും ഉള്ള ഫോട്ടോ ആണോ?." ആദിയ പ്രിയയോട് ചോദിച്ചു. പ്രിയ അതെ എന്ന അർത്ഥത്തിൽ തല ആട്ടി. "എന്ത്?." ആദിത്യൻ ആവേശത്തോടെ ചോദിച്ചു. "നീ മിസ്സി പേരെഗ്രിമിന്റെ ഫോട്ടോ എടുത്തിരുന്നോ?. റൂക്കി ബ്ലൂ എന്ന ടീവി പരമ്പരയിൽ അഭിനയിച്ച പെൺകുട്ടി അല്ലെ?." "അതെ, കുറച്ച് വർഷങ്ങൾക്ക് മുൻപ് ആണ് ആ ഫോട്ടോ എടുത്തത്." ആദിയ പറഞ്ഞു. "ഹമ്മോ, അവൾ കാണാൻ സുന്ദരിയാണ്." ആദിര ഇത് കേട്ട് പുഞ്ചിരിച്ചു. ആദിയയും അവനെ നോക്കി കൊണ്ട് ചിരിച്ചു. "അപ്പോൾ എല്ലാം പറഞ്ഞ് തീർന്നില്ലേ. നമുക്ക് ബാക്കി കാര്യങ്ങളിലേക്ക് കടക്കാം." പ്രിയ അവനെ സൂക്ഷിച്ച് നോക്കി ആക്കി ചിരിച്ച് കൊണ്ട് ചോദിച്ചു. "ഞാൻ വെറുതെ പറഞ്ഞു എന്നെ ഉള്ളു." ആദിത്യൻ ചമ്മി കൊണ്ട് പറഞ്ഞു. "അവൾ ശെരിക്കും ഒരു നല്ല പെൺകുട്ടി ആണ്." ആദിയ ആദിത്യനെ പിന്താങ്ങി കൊണ്ട് പറഞ്ഞു. "നിങ്ങൾ പിന്നീട് അവളെ കാണും എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്." പ്രിയ ആദിത്യനോട് പറഞ്ഞു. "പിന്നെ ആദിയ നിന്റെ കൂട്ടുകാരികൾ പത്രക്കാരോട് സംസാരിക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു പക്ഷെ കൂടെ പഠിച്ച ചിലർ നിങ്ങൾ പാർട്ടികൾക്ക് വേണ്ടി ജീവിക്കുന്ന

💬 Comments

View all comments