Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
ഒരു പെൺകുട്ടിയാണ് എന്ന് പത്രക്കാരോട് പറഞ്ഞു. അവർക്ക് പക്ഷെ തെളിവുകൾ ഒന്നും കാണിക്കാൻ പറ്റിയില്ല. അത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല. നിങ്ങൾ ഫോട്ടോ എടുത്ത ചില മോഡലുകൾ നിങ്ങളെ കുറിച്ച് പത്രക്കാരോട് നല്ല അഭിപ്രായം ആണ് പറഞ്ഞത്."
"ആരാണ് ഞാൻ പാർട്ടികളിൽ താല്പര്യം ഉള്ള ഒരു പെൺകുട്ടിയാണ് എന്ന് പറഞ്ഞത്?." ആദിയ മുരണ്ട്‍ കൊണ്ട് ചോദിച്ചു.
"എന്റെ കയ്യിൽ അതിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും ഇല്ല. നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ അത് കണ്ട് പിടിക്കാം. ശെരിക്ക് പറയുകയാണെങ്കിൽ അതിനെ കുറിച്ച് ഓർത്ത് വിഷമിക്കേണ്ട ഒരു കാര്യവും ഇല്ല. ഇനി വരുന്ന കുറച്ച് മാസങ്ങൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ നിങ്ങൾ എല്ലാവരും കേൾക്കും. നിങ്ങൾ കണ്ടിട്ട് പോലും ഇല്ലാത്ത ആളുകൾ നിങ്ങൾ അവരുടെ ഉറ്റ ചങ്ങാതിമാർ ആണെന്ന രീതിയിൽ പത്രക്കാരോട് സംസാരിക്കും."
"ഇത് ശെരിക്കും ഒരു തല വേദന ആണ്." ആദിയ ദേഷ്യത്തോടെ പറഞ്ഞു.
"ഇത് വരെ ഉള്ള സംസാരം നിങ്ങൾ ഒരു നല്ല ഫോട്ടോഗ്രാഫർ ആണെന്ന് ആണ്. നിങ്ങൾ മനു വർമ്മയുടെ മകൾ ആണെന്ന് അറിയുന്നതിന് മുൻപ് തന്നെ നിങ്ങൾ ഈ ലോകത്തിൽ നിങ്ങളുടേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ചിട്ട് ഉണ്ട്."
"അപ്പോൾ എന്റെ മാതാപിതാക്കളുടെ കാര്യം എങ്ങനെയാ?." ആദിയ ചോദിച്ചു.
"നമ്മുടെ മീഡിയ ടീമിന്റെ ആളുകൾ നിങ്ങളുടെ വീടിന്റെ മുൻപിൽ ഉണ്ട്. അവർ എല്ലാ പത്രക്കാരെയും അവിടെ നിന്ന് അകറ്റി കൊണ്ട് ഇരിക്കുകയാണ്. നിങ്ങളുടെ മാതാപിതാക്കൾക്ക് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല."
"അപ്പോൾ എന്റെ കാര്യം?." ആദിത്യൻ ചോദിച്ചു.
"നിങ്ങളുടെ CV ഏതോ റിക്രൂട്ട്മെന്റ് ഏജൻസി പത്രക്കാർക്ക് ചോർത്തി കൊടുത്തിട്ടുണ്ട്. നിങ്ങളുടെ കമ്പനിയിൽ ഉള്ള സീനിയർ സ്റ്റാഫ് നിങ്ങൾ ജോലിയിൽ കഴിവ് തെളിയിച്ചത് കൊണ്ട് നിങ്ങളുടെ സ്ഥാനക്കയറ്റം മുൻപേ തീരുമാനിച്ച് ഇരുന്നത് ആണെന്നും കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ നിങ്ങൾ കമ്പനിയുടെ തലപ്പത്ത്
💬 Comments
View all comments