Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
ദിവസം കഴിഞ്ഞ് നമുക്ക് കൊടുക്കാം. നീ വെറും ഒരു സുന്ദരി പെൺകുട്ടി മാത്രമല്ല നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണെന്ന് അവർക്ക് കാണിച്ച് കൊടുക്കാൻ ഇതിലൂടെ നിനക്ക് പറ്റും."
"അത് കൊള്ളാലോ." ആദിയ ഉത്സാഹത്തോടെ പറഞ്ഞു. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ തിളങ്ങി. "ഞാൻ ഫോട്ടോ എടുക്കുന്നതിനെ കുറിച്ച് ആലോജിച്ചതാണ് നിങ്ങളോട് ചോദിച്ചില്ല എന്നെ ഉള്ളു."
"സോഫിയ നിങ്ങളോട് ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങുന്നതിനെ കുറിച്ച് സംസാരിക്കും. ഇനി മുതൽ എടുക്കുന്ന ഫോട്ടോകൾ അതിൽ ഇടുന്നത് നല്ലതായിരിക്കും."
"ഞാൻ സോഫിയയോട് സംസാരിക്കാം." ആദിയ തല ആട്ടി കൊണ്ട് പറഞ്ഞു. "എനിക്ക് എന്റെ ക്യാമറകൾ ഒന്ന് പരിശോധിക്കണം. ബാറ്ററിക്ക് ചാർജ് ഉണ്ടോ എന്ന് നോക്കണം." അവൾ ചാടി എഴുന്നേറ്റ് കൊണ്ട് മുറിയുടെ പുറത്തേക്ക് ഓടുബോൾ പറഞ്ഞു.
"അത് അവളെ ശെരിക്കും സന്തോഷിപ്പിച്ചു." ആദിര അവളുടെ ഓട്ടം നോക്കി കൊണ്ട് പറഞ്ഞു. "എനിക്ക് ഇപ്പോൾ ചൈത്രയെ കാണാനുള്ള സമയം ആയി."
"മുറിവിൽ നിന്ന് ഒരു ബാൻഡ് എയിഡ് പറിച്ച് കളയുന്നത് പോലെ വിചാരിച്ചാൽ മതി." ആദിത്യൻ അവളോട് പറഞ്ഞു. "വേതന എടുക്കും പക്ഷെ പെട്ടെന്ന് തീരും."
"പിന്നെ അവൾ നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ ഉടുപ്പിട്ടാൽ അതിൽ നിങ്ങൾ അതി സുന്ദരി ആയിരിക്കും." പ്രിയ കൂട്ടിച്ചേർത്തു.
"നമുക്ക് കാണാം." ആദിര പുറത്തേക്ക് പോകുമ്പോൾ പറഞ്ഞു.
"ആദിത്യ." മുറിയിൽ അവർ മാത്രം ആയപ്പോൾ പ്രിയ ഒച്ച കടുപ്പിച്ച് അവനെ വിളിച്ചു.
"എന്താ?."
"എന്ത് ആലോജിച്ചാ വൈകുന്നേരം അവധി എടുക്കാൻ പറഞ്ഞത്?." പ്രിയ ദേഷ്യത്തോടെ ചോദിച്ചു.
"അതിൽ എന്താ കുഴപ്പം?." ആദിത്യൻ കാര്യം മനസ്സിലാവാതെ ചോദിച്ചു.
"നീ എന്താ കരുതിയത്?." പ്രിയ അവളുടെ അരയിൽ കൈകൾ വച്ച് ആദിത്യനെ സൂക്ഷിച്ച് നോക്കി കൊണ്ട് ചോദിച്ചു.
"ഇന്നത്തെ ദിവസം നീ മനു വർമ്മയെ ഓർത്ത് ദുഃഖിക്കേണ്ട ഒരു ദിവസം ആണ്. അല്ലാതെ എന്റെ പുറകെ
💬 Comments
View all comments