0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]

Author : Kambikathakal Read All Parts 957
തല ആട്ടി കൊണ്ട് പുറത്തേക്ക് പോയി. അവിടെ ദ്വീപിലെ സ്റ്റാഫുകൾ ഓടി നടന്ന് പണിയെടുക്കുന്നത് അവൻ കണ്ടു.
അകിരോ താടി ശെരിയാക്കി കൊണ്ട് ഇരിക്കുമ്പോൾ ആദിത്യൻ പ്രസംഗത്തെ കുറിച്ച് ആലോജിച്ചു. അവന് പെട്ടെന്ന് ഒരു ആശയം തോന്നി. തിരിച്ച് മുറിയിൽ വന്നതിന് ശേഷം അവൻ നാൽപ്പത് മിനിറ്റ് എടുത്ത് ആ പ്രസംഗം മുഴുവൻ മാറ്റി എഴുതി. അവൻ പ്രധാന ആശയങ്ങൾ കുറച്ച് പേപ്പർ കഷണങ്ങളിലേക്ക് കുറിച്ച് വച്ചു. പ്രിയക്ക് അവൻ എന്താണ് പ്രസംഗിക്കാൻ പോകുന്നത് എന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ അവൻ ഒന്നും വിട്ട് പറയാതെ ഈ കാര്യത്തിൽ അവനെ വിശ്വസിക്കാൻ പറഞ്ഞു. അവൾക്ക് അതിനോട് യോജിപ്പ് ഇല്ലെങ്കിൽ പോലും അവൻ പറഞ്ഞത് അംഗീകരിച്ച് അവൾ പിന്നെ അതിനെ കുറിച്ച് സംസാരിച്ചില്ല. ചൈത്ര മനു വർമ്മ ഉപയോഗിച്ചിരുന്ന ഒരു പോക്കറ്റ് വാച്ചുമായി ആദിത്യന്റെ അടുത്തേക്ക് ചെന്നു. അത് ഇന്ന് ധരിക്കുന്ന കോട്ടിന്റെ പോക്കറ്റിൽ വയ്ക്കണം എന്ന് പറഞ്ഞു. ഷർട്ട് ചുളിച്ചതിന് കോപിച്ച് കൊണ്ട് അവന് പുതിയ ഒരു ഷർട്ട് ഇടാൻ എടുത്ത് കൊടുത്തു. ആ ഷർട്ടും ഇട്ട് കൊണ്ട് അഥിതികളെ വരവേൽക്കാനായി ആദിത്യൻ പുറത്തേക്ക് പോയി. ആദ്യത്തെ അഥിതികളുടെ വരവ് അറിയിച്ച് കൊണ്ട് ഹെലികോപ്റ്ററിന്റെ ഘടഘടാരവം ദ്വീപിൽ മുഴങ്ങി. ആദിത്യനും, ആദിയയും, ആദിരയും ഹെലിപാഡിന്റെ അടുത്ത് അതിഥികളെ വരവേൽക്കാൻ വേണ്ടി കാത്ത് നിന്നു. അവർ സ്‌റ്റിംഗിനും അയാളുടെ കൂടെ വന്ന സഹായികൾക്കും കൈ കൊടുത്തു. അവരുടെ കൂടെ ഹെലികോപ്ടറിൽ കമ്പനികളുടെ കുറച്ച് CEO മാരും ഉണ്ടായിരുന്നു ആദിത്യൻ അവരെയും കൈ കൊടുത്ത് സ്വീകരിച്ചു. ആദിയ സ്റ്റിംഗിനെയും സഹായികളെയും പ്രധാന കെടിടത്തിൽ ഉള്ള ഒരു ഗസ്റ്റ് സ്യൂട്ട് റൂമിലേക്ക് കൊണ്ട് പോയി. ആദിരയും ആദിത്യനും ബോട്ട് ജെട്ടിയിലേക്ക് ബോട്ടിൽ വരുന്ന അഥിതികളെ വരവേൽക്കാൻ പോയി. പിന്നീട് ഉള്ള കുറച്ച് നേരത്തേക്ക് ആദിത്യനും പെങ്ങമ്മാരും

💬 Comments

View all comments