Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
ടീവിയിലും പത്രങ്ങളിലും മാത്രം കണ്ട് പരിചയം ഉള്ള പ്രേമുഖരായ വ്യക്ത്തികളെ വരവേൽക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു. ചില പ്രേമുഖർ അവരോട് പരിചയക്കാരെ പോലെ പെരുമാറി, മാറ്റ് ചിലർ കുറെ കാലമായി കണ്ട് പരിജയം ഉള്ള കൂട്ട്കാരെ പോലെ പെരുമാറി. ആദിത്യൻ ചാർലീസ് തെറോന്റെയും സൽമ ഹയിക്കിന്റെയും ശാലീന സൗന്ദര്യം കണ്ട് നോക്കി നിന്നു. സൽമ ഹയിക്ക് ഭർത്താവിന്റെയും കുട്ടിയുടെയും മാതാപിതാക്കളുടെയും കൂടെ ആണ് വന്നത്.
കെവിൻ സ്മിത്ത് വരാൻ പറ്റില്ല എന്ന് അറിയിച്ചു, അത് ആദിത്യനെ നിരാശപ്പെടുത്തി. കെവിൻ സ്മിത്തിനെ എയർപോർട്ടിൽ വച്ച് പത്രക്കാർ കണ്ടിരുന്നു പക്ഷെ അദ്ദേഹത്തിന് പറക്കാൻ കുറച്ച് ഭയം ഉള്ള കൂട്ടത്തിൽ ആയത് കൊണ്ട് യാത്ര വേണ്ടാ എന്ന് വച്ച് വീട്ടിലേക്ക് തിരിച്ച് പോയി.
രണ്ട് മണിയായപ്പോൾ ആദിത്യന് ഭക്ഷണം കഴിക്കാൻ കുറച്ച് സമയം കിട്ടി പക്ഷെ അപ്പോഴേക്കും അവൻ ഓടി നടന്ന് തികച്ചും അവശൻ ആയിരുന്നു. ഇന്നത്തെ ദിവസത്തെ തിരക്ക് കാരണം അവന്റെ വ്യായാമത്തിന് പ്രിയ ഒരു അവധി കൊടുത്തിരുന്നു. വ്യായാമം സമയത്ത് ചെയ്യാത്തത് കൊണ്ട് ആദിത്യന് അസ്വസ്ഥത തോന്നി. സ്യൂട്ട് ഇടാൻ വേണ്ടി മുറിയിലേക്ക് പോയപ്പോൾ അവൻ കുറച്ച് പുഷപ്പും ക്രെഞ്ചെസും ചെയ്തതിന് ശേഷം ഷവറിൽ കയറി കുളിച്ചു.
അവൻ സ്യൂട്ട് അണിഞ്ഞ് പോക്കറ്റ് വാച്ച് അതിന്റെ അകത്ത് വച്ച് തയ്യാറായി ബാൽക്കണിയിലേക്ക് പോയി. അവന് ആ സ്യൂട്ടിൽ സമർദ്ധനായും ആത്മവിശ്വാസം കൂടിയത് പോലെയും ശരീരം ഒന്ന് കൂടി വടിവോത്തതായും തോന്നി. അവൻ പോക്കറ്റിൽ ഒന്ന് തട്ടി നോക്കി നേരത്തെ എഴുതി വച്ചിരുന്ന പ്രസംഗത്തിന്റെ പേപ്പർ അവിടെ തന്നെ ഇല്ലേ എന്ന് ഉറപ്പ് വരുത്തി. അതിന് ശേഷം അവൻ തിരിഞ്ഞപ്പോൾ പ്രിയ അവിടെ അവനെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു.
അവൾ ഒരു കറുത്ത ഒറ്റ ഉടുപ്പാണ് ഇട്ടിരുന്നത് അത് അവളുടെ മുട്ടിന് തൊട്ട് താഴെ വരെ
💬 Comments
View all comments