Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
ശെരിക്കും ഇഷ്ടമായി. നിന്റെ ഫോട്ടോകൾ വളരെ നന്നായിട്ടുണ്ട്. പിന്നെ നിന്റെയും പ്രിയയുടെയും കഥ എങ്ങനെയാ?." ആദിര ഒരു കള്ള ചിരിയോടെ ചോദിച്ചു.
"എന്ത് കഥ?."
"ഇന്ന് രാവിലെ നിങ്ങൾ ഭയങ്കര വഴക്കിലായിരുന്നു പക്ഷെ ഇപ്പോൾ അവൾ നിന്റെ അടുത്ത് നിന്ന് മാറുന്നെ ഇല്ല."
"ഞങ്ങൾ നല്ല . . . . അടുത്തു." ആദിത്യൻ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു. "എനിക്ക് ശെരിക്കും അറിയില്ല."
"നിങ്ങൾ രണ്ട് പേരും . . . ." അവൾ ഒരു കണ്ണടച്ച് പുഞ്ചിരിയോടെ ചോദിച്ചു. ആദിത്യൻ അത് കണ്ട് പൊട്ടി ചിരിച്ചു.
"ഇല്ല. ഞാൻ ഇത് വരെ അവളെ ഉമ്മ വച്ചിട്ട് കൂടി ഇല്ല." ആദിത്യൻ സത്യാവസ്ഥ തുറന്ന് പറഞ്ഞു.
"നിങ്ങൾ പ്രായമായ ഭാര്യ ഭർത്താക്കൻമാരെ പോലെ ആണ് വഴക്ക് കൂടുന്നത്." അവൾ കുറച്ച് നിമിഷങ്ങൾക്ക് ശേഷം പറഞ്ഞു. "അത് കാണാൻ വളരെ വിചിത്രമാണ്. നീ അവളെ പരിചയപെട്ടിട്ട് മൂന്നോ നാലോ ദിവസം അല്ലെ ആയുള്ളു?."
"അതെ. നീയും ജേക്കബും എങ്ങനെ പോകുന്നു?."
"അയാൾ നല്ലൊരു രസികൻ ആണ്. എന്നെ ബ്രീഫിങ്ങിൽ നല്ലോണം സഹായിക്കുന്നുണ്ട്. അതിൽ പറയുന്ന കാര്യങ്ങൾ എനിക്ക് മനസ്സിലാവുന്ന രീതിയിൽ അയാൾ പറഞ്ഞ് തരുന്നുണ്ട്. അയാൾ ആൺ വർഗത്തിന് ദൈവം നൽകിയ വരദാനം ആണെന്ന് ശെരിക്കും വിശ്വസിക്കുന്നു." അവൾ ചിരിച്ച്
കൊണ്ട് പറഞ്ഞു. "എനിക്ക് അയാളെ ഇപ്പോഴും വിശ്വസിക്കാൻ പറ്റുമോ എന്ന് അറിയില്ല പക്ഷെ ഒരു മനുഷ്യൻ എന്ന നിലയിൽ എനിക്ക് അയാളെ ഇഷ്ട്ടമാണ്."
"അയാളെ കണ്ടിട്ട് ഒരു നല്ല മനിഷ്യൻ ആണെന്ന് തോനുന്നു." ആദിത്യൻ അവൾ പറഞ്ഞതിനോട് അനുയോജിച്ചു.
ഒരു വിസിൽ അടിക്കുന്ന ശബ്ദം കേട്ടപ്പോൾ ആദിത്യൻ സംസാരം നിർത്തി. ആദിര മുഖം ചുളിച്ച് കൊണ്ട് ബാൽക്കണിയുടെ താഴേക്ക് നോക്കി. "നിന്നെ ആരോ വിളിക്കുക ആണെന്ന് തോനുന്നു ആദിത്യ."
അവൻ എഴുനേറ്റ്
💬 Comments
View all comments