Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
പോയി. അവൻ ബാൽക്കണിയിലുള്ള കസേരയിലേക്ക് ഇരുന്ന് കൊണ്ട് ഒരു സിഗററ്റ് എടുത്ത് കത്തിച്ചു.
ആദിര അവന്റെ അടുത്തേക്ക് വരുന്നത് കണ്ട് അവൻ അവളെ നോക്കി പുഞ്ചിരിച്ചു.
"അയാളെ ഇന്നെങ്ങും ഒഴിവാക്കാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചില്ല." അവൾ തളർച്ചയോടെ പറഞ്ഞ് കൊണ്ട് മേശയിൽ നിന്ന് ഒരു സിഗററ്റ് എടുത്ത് കസേരയിലേക്ക് ഇരുന്ന് കൊണ്ട് കത്തിച്ചു.
"ക്യാപ്റ്റൻ ജാക്ക്?." ആദിത്യൻ അത്ഭുതത്തോടെ ചോദിച്ചു.
"അതെ." അവൾ പറഞ്ഞു.
"നീ പറഞ്ഞ് വരുന്നത് ലോകത്തിലുള്ള ഭൂരിഭാഗം പെണ്ണുങ്ങളുടെ ആരാധ്യ പുരുഷനായ അയാളെ നീ ഒഴിവാക്കാൻ ശ്രേമിക്കുക ആയിരുന്നു എന്നോ?." അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "ഇത് ശെരിക്കും വട്ടാണ്?."
"എനിക്ക് അറിയാം. ആരാ വിചാരിച്ചത് സുന്ദരനായ അയാൾ ശെരിക്കും സംസാരിച്ച് മടുപ്പിക്കും എന്ന്?. ഇന്നത്തെ പാട്ട് ശെരിക്കും തകർത്തു അല്ലെ?." ആദിര ചിരിച്ച് കൊണ്ട് ചോദിച്ചു.
"ഞാൻ അത് റെക്കോർഡ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ച് പോയി." ആദിത്യൻ പെട്ടെന്ന് പറഞ്ഞു.
"നീ ആദിയ എടുത്ത ഫോട്ടോകൾ കണ്ടോ?." ആദിര പെട്ടെന്ന് ചോദിച്ചു. അവൾ ഇട്ടിരുന്ന ചെരുപ്പ് അഴിച്ച് വച്ച് കാലുകൾ മേശയുടെ മുകളിലേക്ക് എടുത്ത് വച്ച് കസേരയിലേക്ക് ചാരി ഇരുന്നു.
"ഞാൻ കണ്ടിട്ടില്ല അവൾക്ക് കഴിഞ്ഞ ആറ് മണിക്കൂറായി ആ ക്യാമറ കൈയിൽ നിന്ന് നിലത്ത് വയ്ക്കാൻ പറ്റിയിട്ടില്ല. നല്ല ഫോട്ടോ വല്ലതും ഉണ്ടോ?." ആദിത്യൻ തല ആട്ടി കൊണ്ട് ചോദിച്ചു.
"അവൾ കുറച്ച് ഫോട്ടോകൾ ക്യമാരുടെ പുറകിൽ ഉള്ള സ്‌ക്രീനിൽ എനിക്ക് കാണിച്ച് തന്നു. അവൾ ശെരിക്കും കഴിവുള്ളവൾ ആണ്. എനിക്ക് ഉറപ്പാണ് ഇന്ന് രാത്രി മുഴുവൻ അവൾ ആ ഫോട്ടോകൾ എഡിറ്റ് ചെയ്യുക ആയിരിക്കും."
"ഒരാൾ സന്തോഷത്തോടെ ഇഷ്ടമുള്ള കാര്യം ചെയ്യുന്നത് കാണാൻ ഒരു സുഖമാണ് അല്ലെ?." ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
"അതെ. അവൾ എന്റെ ഒരു ഫോട്ടോ എടുത്തത് എനിക്ക്
💬 Comments
View all comments