Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
നിന്നോ മറുപടി അയക്കാൻ താല്പര്യം ഇല്ലാത്ത ആളുകളിൽ നിന്നോ ആയത് കൊണ്ട് അവൻ അതൊന്നും വായിക്കാതെ ഫോണിന്റെ സ്ക്രീൻ അടച്ച് വച്ചു.
"ഹേയ് അവളെ ഞാൻ ഉറക്കി കിടത്തി." അവൻ അവിടെ നിന്ന് എഴുന്നേറ്റപ്പോൾ സോഫിയ പുറത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു. "അവൾ ഇപ്പോൾ നല്ല ഉറക്കത്തിൽ ആണ്."
"അവളെ ഉറക്കിയതിന് നന്ദി." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. "ഞാൻ ഒന്ന് കുളിച്ചതിന് ശേഷം അവളെ ശ്രേദ്ധിച്ചോളാം."
"അവൾക്ക് നാളെ രാവിലെ കൂടുതൽ കുടിച്ചത് കൊണ്ട് ഉള്ള തലവേദന ഉണ്ടാവും." സോഫിയ ചെറുതായി ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഉറപ്പായും അവൾക്ക് തലവേദന ഉണ്ടാവും പക്ഷെ ഞാൻ നാളെ അവളെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ നോക്കിക്കോളാം." ആദിത്യൻ അവൾക്ക് ഉറപ്പ് നൽകി.
"താങ്കൾക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി." സോഫിയ തിരിച്ച് പോകുമ്പോൾ പറഞ്ഞു. ആദിത്യൻ തല ആട്ടി കൊണ്ട് അകത്തേക്ക് കയറി പ്രധാന വാതിൽ അടച്ചു.
അവൻ ഉടുപ്പുകൾ അഴിച്ച് ഡ്രസിങ് റൂമിൽ തൂക്കിയതിന് ശേഷം ബാത്റൂമിലേക്ക് പോയി ഷവറിൽ കയറി കുളിച്ചു. അവൻ തിരിച്ച് ബെഡ്റൂമിലേക്ക് വന്നപ്പോൾ പ്രിയ അവന്റെ കട്ടിലിൽ പുതച്ച് കിടക്കുക ആയിരുന്നു. അവന്റെ ഫുട്ബോൾ ടീഷർട്ട് അവളുടെ ദേഹത്ത് കാണാൻ ഇല്ലായിരുന്നു. അവൾ പുതപ്പിന്റെ അടിയിൽ നഗ്ന ആണോ എന്ന് അവൻ ഒരു നിമിഷം ചിന്തിച്ചു.
"അവൾ നഗ്ന ആണെങ്കിൽ ഞാൻ അവളെ നഗ്നനായി തിരിച്ച് അവളുടെ ബെഡ്‌റൂമിൽ കൊണ്ട് പോയി കിടത്തുമ്പോൾ ആയിരിക്കും ആരെങ്കിലും ഇവിടേക്ക് കയറി വരുന്നത്." ആദിത്യൻ സ്വയം പറഞ്ഞു.
"പ്രിയ എഴുന്നേൽക്ക്." അവൻ അവളുടെ തോളിൽ പിടിച്ച് കുലുക്കി വിളിച്ചു. അവൾ കണ്ണ് തുറന്ന് അവനെ നോക്കി വശ്യമായി ചിരിച്ചു. "നീ നിന്റെ ബെഡ്‌റൂമിൽ പോയി കിടക്ക്."
അവൾ അവളുടെ തല പറ്റില്ല എന്ന രീതിയിൽ പതുക്കെ കുലുക്കി
💬 Comments
View all comments