Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
പഴയ ആദിത്യൻ തന്നെ ആണ്." ആദിത്യൻ മുരണ്ട്‍ കൊണ്ട് പറഞ്ഞു.
"ആളുകൾക്ക് വെറുപ്പ് തോന്നുന്നത് പോലെ ഉള്ള ഒരു ശതകോടീശ്വരൻ ഒരിക്കലും ആകാതെ നോക്കുക. അഹങ്കാരം ഒന്നും വരാതെ നോക്കുക ആദിത്യ." പെപ്സി ക്യാൻ അവസാനം തുറന്ന് കൊണ്ട് പ്രിയ പറഞ്ഞു.
"ഞാൻ ബുദ്ധിമുട്ട് അറിഞ്ഞ് വളർന്നവൻ ആണ് എന്തായാലും അങ്ങനെ ആവില്ല." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഹലോ?. നിങ്ങൾ അവിടെ ഉണ്ടോ?."
ലക്ഷ്മിയുടെ ഒച്ച കേട്ടപ്പോൾ ആദിത്യൻ വേഗം ഷവറിന്റെ വാതിൽ അടച്ച് ഉള്ളിൽ കാണാൻ പറ്റാത്ത രീതിൽ ആക്കി മാറ്റി.
"ഞാൻ ഷവറിലാണ്." ആദിത്യൻ ബാത്‌റൂമിൽ നിന്ന് വിളിച്ച് പറഞ്ഞു.
"അകത്തെ വരൂ ലക്ഷ്മി." പ്രിയ ലക്ഷ്മിയോട് വിളിച്ച് പറഞ്ഞു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം ലക്ഷ്മിയുടെ പൊട്ടിച്ചിരി ആദിത്യൻ കേട്ടു.
"ചില കാര്യങ്ങൾ ഒരിക്കലും മാറില്ലല്ലോ പ്രിയ." ലക്ഷിമി പറഞ്ഞു. "എങ്ങനെ ഉണ്ട് നിന്റെ അവസ്ഥ?."
"നമ്മൾ പണ്ട് ആസ്പെനിൽ ഉണ്ടാക്കിയിരുന്ന സമയം നിനക്ക് ഓർമ്മ ഉണ്ടോ?." പ്രിയ പതുക്കെ പറഞ്ഞു.
"ശെരിക്കും?. അത്രക്ക് മോശമാണോ?. നീ ഇന്നലെ ശെരിക്കും ഹിറ്റായിരുന്നു."
"എനിക്ക് എല്ലാം നല്ല ഓർമയുണ്ട് പിന്നെ എങ്ങനെ ആണ് കാര്യങ്ങൾ ഒക്കെ?."
"ആദിത്യനെ താഴെ ചാർലീസ് തിരക്കുന്നുണ്ട്." ലക്ഷ്മി പറഞ്ഞു.
"ശെരിക്കും?." ആദിത്യൻ ഷവറിൽ നിന്ന് വിളിച്ച് ചോദിച്ചു.
"നിന്നെ പിന്നെയും പാട്ടിലാക്കാൻ നോക്കാനായിരിക്കും." പ്രിയ പറഞ്ഞു.
"അസൂയക്കും കുശുമ്പിനും മരുന്നില്ല." ലക്ഷ്മി പ്രിയയോട് പറഞ്ഞു.
"എനിക്ക് കുശുബൊന്നും ഇല്ല." പ്രിയ മറുപടി പറഞ്ഞു. അവളുടെ മറുപടി കേട്ട് ലക്ഷ്മി വീണ്ടും ചിരിച്ചു. "ശെരി കുറച്ച് കുശുബ് ഉണ്ട് പക്ഷെ ഞാൻ അത് ആദിത്യനെ അവളിൽ നിന്ന് സംരക്ഷിക്കാൻ വേണ്ടി ആണ് കാണിക്കുന്നത്."
ആദിത്യൻ അവരുടെ തുറന്ന സംസാരം കേട്ട് ഞെട്ടി ഷവറിൽ നിശ്ചലനായി നിന്നു. അവർ ഇവിടെ ഒരുമിച്ചാണ് താമസിച്ചിരുന്നത് എന്ന് ഓർത്തപ്പോൾ അവന് കുറച്ച് ആശ്വാസം തോന്നി. അവർ രണ്ട് പേരും നല്ല കൂട്ടുകാർ ആണെന്ന് അവൻ മനസ്സിലാക്കി.
"അവൾക്ക് എന്താണ് വേണ്ടത് എന്ന് വല്ല ഊഹവും ഉണ്ടോ?." ആദിത്യൻ ചോദിച്ചു.
"നീ LA യിൽ പോകുമ്പോൾ മിക്കവാറും
💬 Comments
View all comments