Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
പറഞ്ഞ് അവളെ പുകഴ്ത്തുക. LA യിൽ പോകുമ്പോൾ അവളെ എന്തായാലും കാണും എന്ന് പറയുക പക്ഷെ എപ്പോൾ ആണ് പോകാൻ പറ്റുക എന്ന് നിനക്ക് അറിയില്ല എന്ന് പറയുക." പ്രിയ ഒരു ദീർഘ നിശ്വാസം എടുത്ത് കൊണ്ട് പറഞ്ഞു. "ദയവ് ചെയ്ത് അവളെ കളിക്കരുത്."
"ഞാൻ അങ്ങനെ ചിന്തിച്ചിട്ട് കൂടി ഇല്ല." ആദിത്യൻ ഒരു പുരികം ഉയർത്തി കൊണ്ട് പറഞ്ഞു.
"നിന്നോട് അങ്ങനെ പറയാൻ എനിക്ക് ഒരു അർഹതയും ഇല്ല." പ്രിയ അവനെ നോക്കി കൊണ്ട് പറഞ്ഞു. "എനിക്ക് നിന്നോട് എന്താണെന്ന് പോലും ഇപ്പോൾ എനിക്ക് അറിയില്ല. നമുക്ക് ഇടയിൽ എന്തെങ്കിലും ഉണ്ടോ എന്നും എനിക്ക് അറിയില്ല. ഞാൻ ഇപ്പോൾ നല്ലൊരു മനോനിലയിൽ അല്ല അതിന്റെ കൂടെ അവളോട് നല്ല കുശുമ്പും ഉണ്ട്."
"നിനക്ക് അവളോട് കുശുമ്പ് തോനുന്നുണ്ടോ?." ആദിത്യൻ ഒരു കള്ള ചിരിയോടെ ചോദിച്ചു. "അതെനിക്ക് എന്തായാലും ഇഷ്ട്ടമായി."
"പോടാ." പ്രിയ നാണത്താൽ തുടുത്ത് അവന്റെ കൈയ്യിൽ അടിച്ച് കൊണ്ട് പറഞ്ഞു. "പോയി റെഡിയായി പോകാൻ നോക്ക്."
ആദിത്യൻ പോകാനായി എഴുന്നേറ്റപ്പോൾ പ്രിയ അവന്റെ കൈയ്യിൽ കയറി പിടിച്ച് അവനെ നിർത്തി കൊണ്ട് പറഞ്ഞു. "ആദിത്യ, ഇന്നലെ രാത്രി എന്നെ . . . . ഒന്നും ചെയ്യാതെ . . . . ഇരുന്നതിന് . . . . നന്ദി."
ആ ബാത്ടബ്ബിൽ കിടക്കുന്ന നഗ്നയായ മൽസ്യ കന്യകയെ പോലെ ഉള്ള സൗന്ധര്യ ധാമത്തെ അവൻ ആരാധനയോടെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു. "പ്രിയ നമ്മൾ ഇത് മുൻപോട്ട് കൊണ്ട് പോകുക ആണെങ്കിൽ കുടിച്ച് ലക്ക്കെട്ട് ബോധമില്ലാത്ത ഒരു അവസ്ഥയിൽ അല്ലാതെ എനിക്ക് നിന്നെ പൂർണ ബോധത്തോടെ വേണം. അത് നമ്മൾ രണ്ട് പേരും എന്നെന്നും ഓർത്തിരിക്കുന്ന ഒരു അവിസ്മരണീയ നിമിഷം ആയിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്."
"ഇവിടന്ന് മുൻപോട്ട് നമ്മൾ എങ്ങനെ ആയിരിക്കും എന്ന് എനിക്ക് ഒരു ഉറപ്പും തരാൻ പറ്റില്ല." അവൾ കുറച്ച് നിമിഷങ്ങൾക്ക് ശേഷം പറഞ്ഞു.
"എനിക്ക് മനസ്സിലാവും." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. "നിനക്ക് എന്നെ
💬 Comments
View all comments