Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
ഇഷ്ട്ടമാണെന്ന് എനിക്ക് അറിയാം. എനിക്ക് നിന്നെ ഇഷ്ട്ടമാണെന്ന് നിനക്കും അറിയാം. ചെലപ്പോൾ നമ്മുടെ ഈ ഇഷ്ട്ടം നല്ല രീതിയിൽ മുൻപോട്ട് പോകാം. ചിലപ്പോൾ ഇത് ഇവിടെ വച്ച് അവസാനിച്ചു എന്നും വരാം. നമ്മൾ പൂർണ മനസ്സോടെ ഈ ഇഷ്ട്ടം മുൻപോട്ട് കൊണ്ട് പോകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു."
അവൾ തല ആട്ടി കൊണ്ട് അവന്റെ കൈകളിൽ നിന്ന് പിടി അയച്ചു.
ആദിത്യൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങി ഉടുപ്പുകൾ അണിയാൻ ഡ്രസ്സിങ് റൂമിലേക്ക് പോയി. അവൻ ഒരു മങ്ങിയ നീല നിറത്തിൽ ഉള്ള ജീൻസും ഒരു നിറം മങ്ങിയ ടീഷർട്ടും ഒരു ടിംബർലാൻഡ് ബൂട്ട്സും ഇട്ടു. അവൻ മനസ്സിൽ ആലോചിച്ചു ചൈത്ര ഈ വേഷത്തിൽ ഇപ്പോൾ എന്നെ കണ്ടാൽ വിറഞ്ഞ് തുള്ളും. അവൻ ഒരു സൺഗ്ലാസും വച്ച് ബെഡ്‌റൂമിലേക്ക് പോയി അവന്റെ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങുന്ന സമയം ബാൽക്കണിയിൽ നിന്ന് അവന്റെ സിഗററ്റും എടുത്ത് ഫോണിന്റെ കൂടെ കൈയ്യിൽ പിടിച്ച് താഴേക്ക് ഇറങ്ങി.
ചാർലീസ് പൂളിന്റെ അടുത്ത് ഉള്ള ഒരു കസേരയിൽ പൂളിലേക്ക് നോക്കി കോഫി കുടിച്ച് ഇരിക്കുന്നത് ആദിത്യൻ കണ്ടു. അവളോട് ഒരു ഹായ് പറഞ്ഞ് അവൻ ഫോണും സിഗററ്റും മേശയിൽ വച്ച് അവളുടെ അടുത്ത് ഉള്ള ഒരു കസേരയിലേക്ക് ഇരുന്നു.
"നന്നായി ഉറങ്ങിയോ?." ആദിത്യൻ ചോദിച്ചു.
"ഞാൻ നന്നായി ഉറങ്ങി." അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു. "ഇവിടം വളരെ ശാന്തമാണ്."
"നിങ്ങൾക്ക് ഇഷ്ട്ടമാണെങ്കിൽ എപ്പോൾ വേണമെങ്കിലും ഇവിടെ വന്ന് താമസിക്കാം." ആദിത്യൻ അവളോട് പറഞ്ഞു. "ഞാനോ എന്റെ പെങ്ങമ്മാരോ ഇവിടെ തന്നെ ഉണ്ടാകുമോ എന്ന് എനിക്ക് അറിയില്ല പക്ഷെ നിങ്ങൾക്ക് കുറച്ച് ദിവസം സ്വസ്ഥമായി മാറി നിൽക്കണം എന്ന് തോന്നിയാൽ ഇവിടേക്ക് വരാം."
"ഞാൻ എന്തായാലും വരും ആദിത്യ." അവൾ മറുപടി പറഞ്ഞു. അവളുടെ കണ്ണുകൾ മേശയുടെ മുകളിൽ ആദിത്യൻ വച്ച ഫോണിലേക്കും സിഗററ്റിലേക്കും പോയി.
"വേണമെങ്കിൽ സിഗററ്റ് വലിച്ചോളൂ എനിക്ക് കുഴപ്പമൊന്നും ഇല്ല." ആദിത്യൻ ഒരു സിഗററ്റ് എടുത്ത് കത്തിച്ച് കൊണ്ട് പറഞ്ഞു. "നിങ്ങൾക്ക് എന്നോട് സംസാരിക്കണം എന്ന് പറഞ്ഞിരുന്നോ?."
"അതെ താങ്കൾ എപ്പോഴാണ്
💬 Comments
View all comments