Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
LA യിലേക്ക് വരുന്നത്?." ചാർലീസ് ചോദിച്ചു.
അവൻ പ്രിയയുമായി ഉള്ള സംഭാഷണം ഓർത്ത് ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. "അറിയില്ല എനിക്ക് ഒരു ഊഹവും ഇല്ല. അടുത്ത കുറച്ച് മാസങ്ങൾ ഞാൻ യാത്രയിൽ ആയിരിക്കും. അതിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ എനിക്ക് കിട്ടിയിട്ടില്ല."
"താങ്കൾക്ക് LA യിൽ കുറേ ബിസിനസ്സുകൾ ഉണ്ടെന്ന് എനിക്ക് അറിയാം. താങ്കൾ അവിടേക്ക് വരുമ്പോൾ എന്നെ വിളിക്കാൻ മറക്കരുത്." അവൾ പറഞ്ഞു. "പിന്നെ എന്റെ കൂട്ടുകാർ എന്നെ ചാർളി എന്നാണ് വിളിക്കാറ്."
"ശെരി." ആദിത്യൻ ഫോൺ എടുത്ത് കോണ്ടാക്ട്സ് തുറന്ന് 'ചാർളി ടി' എന്ന പേരിൽ ഒരു പുതിയ കോണ്ടാക്ട് ഉണ്ടാക്കി അതിന് ശേഷം നമ്പർ ടൈപ്പ് ചെയ്യാനായി അവളുടെ കയ്യിലേക്ക് ഫോൺ കൊടുത്ത് കൊണ്ട് പറഞ്ഞു. "നിങ്ങളുടെ നമ്പർ ഇതിൽ ടൈപ്പ് ചെയ്ത് സേവ് ചെയ്യൂ."
അവൾ നമ്പർ കയറ്റിയതിന് ശേഷം ഫോൺ അവന് തിരിച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു. "അത് എന്റെ പേർസണൽ നമ്പർ ആണ്."
ആദിത്യൻ തല ആട്ടി ചിരിച്ച് കൊണ്ട് ചോദിച്ചു. "അപ്പോൾ വിളിക്കാൻ പറഞ്ഞത് പേർസണൽ ആവശ്യത്തിന് വേണ്ടി ആണോ അല്ലെങ്കിൽ ബിസിനസ്സ് ആവശ്യത്തിന് വേണ്ടി ആണോ?."
അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു. "താങ്കൾ വളരെ തുറന്ന് സംസാരിക്കുന്നു. ഞാൻ രണ്ട് തരത്തിൽ ഉള്ള ആവശ്യങ്ങൾക്കും വേണ്ടി ആണ് വിളിക്കാൻ പറഞ്ഞത്. താങ്കൾക്ക് അതിൽ വിരോധം ഒന്നും ഇല്ല എന്ന് ഞാൻ വിജാരിക്കുന്നു."
"എനിക്ക് കുഴപ്പം ഒന്നും ഇല്ല." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"താങ്കൾക്ക് എന്നെ ഓർമ്മ വരാൻ ആ കോണ്ടാക്ടിൽ ഉൾപെടുത്താൻ എന്റെ ഒരു ഫോട്ടോ എടുക്കുന്നത് നല്ലതായിരിക്കും." അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു.
"അത് ശെരിയാ എന്റെ ഫോണിൽ ഓസ്കാർ ജേതാക്കളായ നടിമാരുടെ നമ്പറുകൾ കൊണ്ട് നിറഞ്ഞ് ഇരിക്കുവാണല്ലോ." ആദിത്യൻ ഒരു തമാശ എന്ന പോലെ പറഞ്ഞു. അവൻ ഫോൺ എടുത്ത് അവളുടെ ചിരിച്ച് കൊണ്ട് ഇരിക്കുന്ന ഒരു ഫോട്ടോ എടുത്ത് കോണ്ടാക്ടിൽ ഉൾപ്പെടുത്തി.
"എന്റെ ഫോണിലേക്ക് വിളിക്ക്." കുറച്ച് നിമിഷങ്ങൾക്ക് ശേഷം ചാർളി പറഞ്ഞു.
"ഇപ്പോഴോ?." ആദിത്യൻ ചോദിച്ചു.
"അതെ എന്റെ
💬 Comments
View all comments