Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
അവൾ അത് സ്ലൈഡ് ഷോ ആക്കി കൊണ്ട് ചോദിച്ചു.
ആദിത്യൻ അവൾ എഡിറ്റ് ചെയ്ത ഫോട്ടോകൾ ആശ്ചര്യത്തോടെ നോക്കി ഇരുന്നു. അവൾ ഫോട്ടോയിൽ ചെയ്ത ചില എഡിറ്റുകൾ അവന് കണ്ട് പിടിക്കാൻ പറ്റാത്ത അത്രക്ക് നന്നായിരുന്നു. പോകെ പോകെ ഫോട്ടോകളിൽ നിഴലുകൾ വരാൻ തുടങ്ങി പിന്നെ അത് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ ആയി മാറി. ആളുകളുടെ മുഖത്തിന്റെ ക്ലോസപ്പ് ഫോട്ടോകൾ ആയിരുന്നു പിന്നെ വന്നത് എല്ലാം.
"ആദിയ ഇതെല്ലം അടിപൊളി ആയിട്ടുണ്ട്." ആദിത്യൻ അൽമാർത്ഥമായി പറഞ്ഞു. "നീ രാത്രി ഉറങ്ങാതെ ഇതിന്റെ പുറകെ തന്നെ ഇരിക്കുക ആയിരുന്നു അല്ലെ?."
"ഞാൻ കുറച്ച് മണിക്കൂറുകൾ ഇന്നലെ ഉറങ്ങി പക്ഷെ ഫോട്ടോ എഡിറ്റ് ചെയ്യുന്നത് എനിക്ക് ഒരു ആസക്തി പോലെ ആണ്." അവൾ തോൾ കൂച്ചി കൊണ്ട് പറഞ്ഞു. "ഞാൻ വർഷങ്ങളായി ഫോട്ടോ എഡിറ്റ് ചെയ്യുന്ന കാര്യത്തിൽ അങ്ങനെ ആണ്."
"കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി നമുക്ക് കൂടുതൽ സംസാരിക്കാൻ പറ്റുന്നില്ല എന്ന് എനിക്ക് അറിയാം. നിനക്ക് ഇവിടെ പ്രേശ്നങ്ങൾ ഒന്നും ഇല്ലല്ലോ?."
അവളുടെ മുഖം പെട്ടെന്ന് മാറി ഒന്ന് വലിഞ്ഞ് മുറുകി അവൾ ചോദിച്ചു. "അപ്പോൾ ഞാൻ സുഗമായി ഇരിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ വന്നതാണ് അല്ലെ ആദിത്യ?."
"അല്ല, പക്ഷെ നിനക്ക് പ്രേശ്നങ്ങൾ ഒന്നും ഇല്ല എന്ന് എനിക്ക് അറിയണം എന്ന് തോന്നി."
"എനിക്ക് കുഴപ്പം ഒന്നും ഇല്ല." ആദിയ പെട്ടെന്ന് മറുപടി പറഞ്ഞു.
"ഉറപ്പല്ലേ?." ആദിത്യൻ വിശ്വാസം വരാത്ത പോലെ ചോദിച്ചു.
"നീ എന്താ അങ്ങനെ ചോദിച്ചത്?." അവൾ കുറച്ച് ദേഷ്യത്തോടെ ചോദിച്ചു. "ഞാൻ ഇവിടെ വന്നതിന് ശേഷം നീ എന്നോട് മരിയാധക്ക് സംസാരിച്ചിട്ടുണ്ടോ. എന്നെ ഉറക്കാൻ വേണ്ടി കെട്ടിപ്പിടിച്ച് കിടന്നതിന് ശേഷം നീ എന്നെ അകറ്റി നിർത്തുക ആല്ലേ."
"ഞാൻ അങ്ങനെ ഒന്നും കരുതി മാറി നിന്നത് അല്ല. നമ്മൾ
💬 Comments
View all comments